മുംബൈ:ഹിന്ദി ചലച്ചിത്ര മേഖലയുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് ഇന്നലെ മുംബൈയിലെ ബാന്ദ്രയില്‍ വെടിയേറ്റ് മരിച്ച മഹാരാഷ്‌ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖി. കൊവിഡ് മഹാമാരിക്കാലത്ത് ജീവന്‍രക്ഷ ഔഷധങ്ങളെത്തിച്ചും അദ്ദേഹം കയ്യടി നേടി. മഹാമാരി രൂക്ഷമായിരിക്കെ ദുര്‍ലഭമായിരുന്ന മരുന്ന് അവശ്യക്കാര്‍ക്ക് അദ്ദേഹം എത്തിച്ച് നല്‍കി.
ബോളിവുഡ് താരങ്ങള്‍ അടക്കം സന്നിഹിതരാകുന്ന അദ്ദേഹത്തിന്‍റെ ഇഫ്‌താര്‍ വിരുന്നുകളും ഏറെ പ്രശസ്‌തമാണ്. ബാന്ദ്ര(വെസ്റ്റ്) സീറ്റിനെ അദ്ദേഹം മൂന്ന് തവണ മഹാരാഷ്‌ട്ര നിയമസഭയില്‍ പ്രതിനിധീകരിച്ചു. മുംബൈയിലെ സുപ്രധാന മുസ്ലീം നേതാവായിരുന്ന അദ്ദേഹം ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയവരുമായി ഏറെ അടുപ്പും സൂക്ഷിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അദ്ദേഹത്തിന്‍റെ മകന്‍ സീഷാന്‍ സിദ്ദിഖി നിലവില്‍ മുംബൈയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കോണ്‍ഗ്രസ് ബാന്ധവം ഉപേക്ഷിച്ച് ബാബ സിദ്ദിഖി എന്‍സിപിയിലേക്ക് ചേക്കേറിയത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ പാരമ്പര്യമുള്ള കക്ഷിയില്‍ നിന്ന് ഇറങ്ങിപ്പോകുന്നതിന്‍റെ കാരണം പക്ഷേ അദ്ദേഹം വെളിപ്പെടുത്തിയേ ഇല്ല. ചില കാര്യങ്ങള്‍ പറയാതിരിക്കുന്നതാണ് നല്ലതെന്ന പ്രസ്‌താവനയില്‍ ഒതുക്കി സിദ്ദിഖി മൗനം പാലിച്ചു.
ഇദ്ദേഹം എന്‍സിപിയിലേക്ക് എത്തിയതോടെ അജിത് പവാര്‍ നയിക്കുന്ന എന്‍സിപി പക്ഷത്തിന് ലോക്‌സഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് കൂടുതല്‍ കരുത്തുണ്ടായി. ബൃഹത് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മുംബൈയില്‍, പ്രത്യേകിച്ച് മുസ്ലീം ഭൂരിപക്ഷ വാര്‍ഡുകളില്‍ പാര്‍ട്ടി സ്വാധീനം വര്‍ധിപ്പിക്കാനുള്ള ഉപകരണമായി എന്‍സിപിക്ക് സിദ്ദിഖി.