ന്യൂഡൽഹി:മുഖ്യമന്ത്രിക്കസേരയോട് അത്യാഗ്രഹമില്ലാത്തതു കൊണ്ടാണ് രാജിവച്ചതെന്ന് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. രാജ്യത്തിന് വേണ്ടിയാണ് രാഷ്‌ട്രീയത്തിലെത്തിയതെന്നും ആം ആദ്‌മി നേതാവ് പറഞ്ഞു. താൻ രാഷ്‌ട്രീയക്കാരനല്ലെന്നും ആരോപണങ്ങൾ തന്നെ ബാധിച്ചിട്ടുണ്ടെന്നും അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി.
ജന്തര്‍ മന്തറിൽ നടന്ന 'ജനത കി അദാലത്ത്' അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി ചെയ്യാനല്ല ഞാന്‍ ഇവിടെ വന്നത് എന്നും ആം ആദ്‌മി പാര്‍ട്ടി നേതാവ് പറഞ്ഞു. തനിക്ക് മുഖ്യമന്ത്രിക്കസേരയോട് അത്യാഗ്രഹമില്ലെന്ന് പറഞ്ഞ അദ്ദേഹം പണം സമ്പാദിക്കാനായല്ല രാഷ്ട്രീയത്തിലേക്ക് വന്നതെന്നും കൂട്ടിച്ചേര്‍ത്തു.
പണം സമ്പാദിക്കണമെങ്കിൽ എനിക്ക് കോടികൾ സമ്പാദിക്കാമായിരുന്നു. ബിജെപി എന്നെ കള്ളനെന്നോ അഴിമതിക്കാരനെന്നോ വിളിച്ചോട്ടെ. ഞാൻ അത് കാര്യമാക്കുന്നില്ലെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
ഈ രാഷ്ട്രീയ ആരോപണങ്ങളൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. പക്ഷേ ഞാന്‍ അഗാതമായ ദുഃഖത്തിലാണ്. അതിനാലാണ് ഞാൻ രാജിവച്ചതെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
ഇതുവരെ നേടിയത് ബഹുമാനവും സ്‌നേഹവും മാത്രമാണ്. സ്വന്തമായി ഒരു വീട് പോലും ഡൽഹിയിൽ ഇല്ലെന്നും കെജ്‌രിവാൾ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഞാൻ മുഖ്യമന്ത്രിയുടെ ബംഗ്ലാവ് വിടുമെന്നും കെജ്‌രിവാള്‍ അറിയിച്ചു.
സത്യസന്ധമായിട്ടായിരുന്നു ഞങ്ങളുടെ സര്‍ക്കാരിന്‍റെ ഭരണം. ഞങ്ങൾ ആളുകള്‍ക്ക് വൈദ്യുതിയും വെള്ളവും സൗജന്യമായി നല്‍കി. ആളുകൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കികയും മികച്ച വിദ്യാഭ്യാസം നല്‍കുകയും ചെയ്‌തു.
എന്നിരുന്നാലും മോദിയ്‌ക്ക് ഞങ്ങളെ തോല്‍പ്പിക്കണമായിരുന്നു. അതിന് അവര്‍ ഞങ്ങളെ വിവാദത്തില്‍ ഏര്‍പ്പെടുത്തി. നേതാക്കളെ ജയിലിലടക്കുകയും അവര്‍ സത്യസന്ധരല്ലെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നും കെജ്‌രിവാള്‍ പറഞ്ഞു.
താന്‍ സത്യസന്ധനാണെന്ന് തോനുന്നുണ്ടോയെന്ന് കെജ്‌രിവാള്‍ ജനക ദര്‍ബാറില്‍ പങ്കെടുത്ത ആളുകളോട് ചോദിച്ചു. ഡൽഹിയിലെ ജനങ്ങൾ താന്‍ സത്യസന്ധൻ ആണെന്ന് വിശ്യസിക്കുന്നത് വരെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ലെന്നും കെജ്‌രിവാൾ പറഞ്ഞു.
മോഹൻ ഭഗവത് ജിയോട് എനിക്ക് അഞ്ച് ചോദ്യങ്ങൾ ചോദിക്കണം. മോദി ജി രാജ്യത്തുടനീളമുളള ബിജെപി ഇതര സർക്കാരുകളെ ഇഡിയെയും സിബിഐയെയും കാണിച്ച് വിരട്ടുകയും വീഴ്ത്തുകയും ചെയ്യുന്ന രീതി ശരിയാണോ?. മോദിജി തൻ്റെ പാർട്ടിയിൽ ഏറ്റവും അഴിമതിക്കാരനായ നേതാക്കളെ ഉൾപ്പെടുത്തിയിട്ടുണ്ട്. മോദിജി തന്നെ അഴിമതിക്കാരെന്ന് വിളിച്ച ആളുകളെ അദ്ദേഹം പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തിയതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ?.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആർഎസ്എസില്‍ നിന്നാണ് ബിജെപി പിറന്നത്. ബിജെപിയ്‌ക്ക് വഴിതെറ്റുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ആർഎസ്എസിൻ്റെ ഉത്തരവാദിത്തമാണ്. തെറ്റായ കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് നിങ്ങൾ എപ്പോഴെങ്കിലും മോദിജിയെ തടഞ്ഞിട്ടുണ്ടോ എന്നും കെജ്രിവാൾ ചോദിച്ചു. ഡൽഹി മദ്യനയ അഴിമതിക്കേസിൽ സുപ്രീം കോടതി ജാമ്യം ലഭിച്ചതിനെ തുടർന്ന് തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷമാണ് കെജ്‌രിവാൾ രാജി പ്രഖ്യാപിച്ചത്.
Also Read:തലസ്ഥാനത്ത് ഇനി അതിഷി; സ്ഥാനമേല്‍ക്കും മുമ്പ് കെജ്‌രിവാളുമായി കൂടിക്കാഴ്‌ച