അമൃത്സർ/ജലന്ധർ : അതിർത്തി കടന്ന് മയക്കുമരുന്നെത്തിക്കുന്ന റാക്കറ്റിലുളള രണ്ട് പേരെ അമൃത്സർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്‌തു. മൂന്ന് കിലോ ഹെറോയിനും ഒരു കിലോ ഐസും (മെത്ത്മെത്തഫൈൻ) പിടിച്ചെടുത്തു. പിടിയിലായ പ്രതികൾ പാക് കള്ളക്കടത്തുകാരനായ ഡോഗർ രാജ്‌പുത്തുമായി ബന്ധപ്പെട്ടിരുന്നതായും ഹെറോയിൻ കടത്താൻ ഡ്രോണുകൾ ഉപയോഗിച്ചതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
'എൻഡിപിഎസ് ആക്‌ട് പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്, ശൃംഖലകള്‍ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. മയക്കുമരുന്ന് ശൃംഖല ഇല്ലാതാക്കാനും നമ്മുടെ സംസ്ഥാനത്തെ ലഹരിവിമുക്തമാക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ്. പ്രതികളുടെ റിമാൻഡിന് ശേഷം പ്രതികളിൽ നിന്നും കൂടുതൽ വെളിപ്പെടുത്തലുകൾ പ്രതീക്ഷിക്കുന്നു' -പഞ്ചാബ് പൊലീസ് ഡയറക്‌ടർ ജനറൽ ഗൗരവ് യാദവ് പറഞ്ഞു.