കേരളം

kerala

ETV Bharat / bharat

20 സിബിഎസ്ഇ സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കി; കേരളത്തില്‍ നിന്ന് 2 സ്‌കൂളുകൾ - CBSE Schools Affiliation Cancelled - CBSE SCHOOLS AFFILIATION CANCELLED

കേരളത്തിലെ രണ്ട് സ്‌കൂളുകള്‍ ഉള്‍പ്പെടെ 20 സിബിഎസ്ഇ സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്ഇ. മാനദണ്ഡങ്ങള്‍ ലംഘിച്ച സ്‌കൂളുകള്‍ക്കെതിരെയാണ് നടപടി.

SCHOOL  AFFILIATION CANCELLED  CBSE SCHOOLS  TWO IN KERALA
Violation of Norms: Affiliation cancelled to 20 CBSE Schools including two in Kerala

By ETV Bharat Kerala Team

Published : Mar 23, 2024, 8:00 PM IST

ന്യൂഡൽഹി: കേരളത്തിലെ രണ്ട് സിബിഎസ്ഇ സ്‌കൂളുകൾ ഉൾപ്പെടെ 20 സ്‌കൂളുകളുടെ അഫിലിയേഷൻ ബോർഡ് റദ്ദാക്കി. മലപ്പുറം പീവീസ് പബ്ലിക് സ്‌കൂൾ, തിരുവനന്തപുരം മദർ തെരേസ മെമ്മോറിയൽ സെൻട്രൽ സ്‌കൂൾ എന്നിവയ്ക്കാണ് അംഗീകാരം നഷ്‌ടപ്പെട്ടത് (CBSE Schools Affiliation Cancelled).

സിബിഎസ്ഇ മാനദണ്ഡങ്ങൾ അനുസരിച്ചാണോ ബോർഡിന് കീഴിലുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് എന്നറിയാൻ അപ്രതീക്ഷിത പരിശോധനകൾ നടത്തിയിരുന്നതായും പല സ്ഥാപനങ്ങളും ഡമ്മി വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നുവെന്നും, യോഗ്യതയില്ലാത്ത വിദ്യാർഥികളെ ക്ലാസുകളിൽ ഇരുത്തുന്നുവെന്നും കണ്ടെത്തിയതായി സിബിഎസ്ഇ സെക്രട്ടറി ഹിമാൻഷു ഗുപ്‌ത പറഞ്ഞു.

പല സ്ഥാപനങ്ങളും സ്‌കൂൾ രേഖകൾ കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തിയതായി പറയുന്നു. തുടർന്ന് വിശദമായ അന്വേഷണം നടത്തിയാണ് സ്‌കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കിയത്.

Also Read:'മനഃപാഠമാക്കേണ്ട'; പുസ്‌തകം നോക്കി പരീക്ഷയെഴുതാം, ഓപ്പണ്‍ ബുക്ക് പരീക്ഷ നടപ്പാക്കാനൊരുങ്ങി സിബിഎസ്‌ഇ

നടപടി നേരിട്ടവയിൽ ഡൽഹിയിലെ അഞ്ച് സ്‌കൂളുകളും, യുപിയിലെ മൂന്ന് സ്‌കൂളുകളും ഉൾപ്പെടുന്നു. രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ രണ്ട് വീതം സ്‌കൂളുകളുമുണ്ട്. രാജ്യത്തെ മൂന്ന് സ്‌കൂളുകൾക്കെതിരെ തരംതാഴ്ത്തൽ നടപടിയും സ്വീകരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details