കേരളം

kerala

ETV Bharat / bharat

നിയമസഭയില്‍ പ്രതിഷേധം ; ഗുജറാത്തില്‍ 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സസ്‌പെൻഷൻ - Congress MLAs Suspension

നിയമസഭയില്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധം നടത്തിയതിനാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരായ നടപടി. നിയമസഭാകക്ഷി നേതാവ് അമിത് ചാവ്ഡ, ജിഗ്നേഷ് മേവാനി എന്നിവരുള്‍പ്പടെ ഇന്ന് സഭയില്‍ ഹാജരായ പത്ത് പേരെയും ഒരു ദിവസത്തേക്കാണ് സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്.

Gujarat Assembly  Congress MLA Suspension  10 Congress MLA Suspended  ഗുജറാത്ത് നിയമസഭ  കോണ്‍ഗ്രസ് എംഎല്‍എ സസ്‌പെൻഷൻ
Etv Bharat

By ETV Bharat Kerala Team

Published : Feb 20, 2024, 1:31 PM IST

അഹമ്മദാബാദ് :നിയമസഭാകക്ഷി നേതാവ്അമിത് ചാവ്ഡ (Amit Chavda), ജിഗ്നേഷ് മേവാനി (Jignesh Mevani) എന്നിവര്‍ ഉള്‍പ്പടെ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരെ ഗുജറാത്ത് നിയമസഭയില്‍ നിന്ന് സസ്‌പെൻഡ് ചെയ്‌തു. സംസ്ഥാനത്ത് വ്യാജ സര്‍ക്കാര്‍ ഓഫിസുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഭരണകക്ഷിക്കെതിരെ സഭയില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം നടത്തിയതിനാണ് നടപടി. ഒരു ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍ (10 Congress MLA's Suspended).

ഗുജറാത്ത് നിയമസഭയില്‍ ആകെ 15 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. ഇതില്‍ പത്ത് പേരെയാണ് താത്‌കാലികമായി സഭയില്‍ നിന്നും പുറത്താക്കിയത്. മറ്റ് അഞ്ച് അംഗങ്ങള്‍ ഇന്ന് സഭയില്‍ ഹാജരായിരുന്നില്ല. ബജറ്റ് സമ്മേളനത്തിന്‍റെ ചോദ്യോത്തര വേളയില്‍ കോണ്‍ഗ്രസ് എംഎല്‍എ തുഷാർ ചൗധരിയാണ്, ഛോട്ടാ ഉദേപൂർ ജില്ലയില്‍ വ്യാജ ഓഫിസ് തുറന്ന് ആദിവാസി മേഖലകളിൽ വിവിധ ജലസേചന പദ്ധതികൾ നടപ്പാക്കാനുള്ള സർക്കാർ ഫണ്ട് തട്ടിയെടുത്തവര്‍ക്കെതിരെ, എന്ത് നടപടിയെടുത്തെന്ന് ചോദിച്ചത്. ജില്ലയില്‍ നിന്നും കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇത്തരമൊരു ഓഫിസ് കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ എംഎല്‍എയുടെ ചോദ്യം നിലനില്‍ക്കുന്നത് അല്ലെന്നുമായിരുന്നു ആദിവാസി വികസന മന്ത്രി കുബേർ ദിൻഡോർ രേഖാമൂലം നല്‍കിയ മറുപടി.

പിന്നാലെ, കഴിഞ്ഞ വര്‍ഷം മേഖലയില്‍ നിന്നും ഇത്തരത്തിലുള്ള അഞ്ച് ഓഫിസുകളാണ് കണ്ടെത്തിയതെന്നും പ്രതികളെ അന്വേഷണസംഘം പിടികൂടിയിരുന്നതായും തുഷാർ ചൗധരി വ്യക്തമാക്കി. 2023 ഒക്‌ടോബറില്‍ കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെയാണ് അറസ്റ്റ് ചെയ്‌തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്നുള്ള ചര്‍ച്ചയില്‍, ഛോട്ടാ ഉദേപൂർ ജില്ലയില്‍ കണ്ടെത്തിയ ഓഫിസുകളുമായി സംസ്ഥാന സര്‍ക്കാരിന് യാതൊരു ബന്ധവും ഇല്ലെന്ന് ദിൻഡോർ പറഞ്ഞു. ഇത് കണ്ടെത്തിയതിന് പിന്നാലെ സര്‍ക്കാര്‍ സ്വമേധയാ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് അഞ്ച് പേരെ അറസ്റ്റ് ചെയ്‌തു. വ്യാജ ഓഫിസുകള്‍ സ്ഥാപിച്ച് 21 കോടിയോളം രൂപയാണ് പ്രതികള്‍ തട്ടിയത്.

വ്യാജ ഓഫിസുകളെ കുറിച്ച് ആരും പരാതിപ്പെട്ടിരുന്നില്ല. സര്‍ക്കാര്‍ കണ്ടെത്തിയാണ് ഇവയ്‌ക്കെതിരെ വേഗത്തില്‍ നടപടി സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഉത്തരം, രേഖാമൂലമുള്ള മറുപടിയില്‍ നിന്നും വ്യത്യസ്‌തമാണെന്ന് ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് അംഗങ്ങള്‍, ബിജെപി സര്‍ക്കാര്‍ വസ്‌തുത മറച്ചുവയ്‌ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ആരോപിച്ച് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു.

Also Read :അമിത്‌ ഷായെ അപമാനിച്ചെന്ന ആരോപണം : മാനനഷ്‌ട കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്തും സംസ്ഥാനത്ത് ഇത്തരം അഴിമതികള്‍ വ്യാപകമായിരുന്നെന്ന് മന്ത്രി ദിൻഡോർ ആരോപിച്ചു. ഇതിന് പിന്നാലെയാണ് സഭയില്‍ ബഹളം രൂക്ഷമായത്. പിന്നാലെ, നിയമസഭ പാർലമെൻ്ററി കാര്യ മന്ത്രി ഋഷികേശ് പട്ടേൽ കോണ്‍ഗ്രസ് അംഗങ്ങളെ സഭയില്‍ നിന്നും ഒരു ദിവസത്തേക്ക് സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ്, സഭയില്‍ ബഹളം വച്ച എംഎല്‍എമാര്‍ക്കെതിരെ സ്‌പീക്കര്‍ നടപടി സ്വീകരിച്ചത്.

ABOUT THE AUTHOR

...view details