വയനാടിനായി ഒരു കൈത്താങ്ങ്; അവശ്യ സാമഗ്രികളുമായി പോകുന്ന വാഹനം ഫ്ലാഗ് ഓഫ് ചെയ്‌ത് നടൻ മമ്മൂട്ടി - Mammootty donates 20 lakh - MAMMOOTTY DONATES 20 LAKH
🎬 Watch Now: Feature Video
Published : Aug 1, 2024, 7:20 PM IST
എറണാകുളം : വയനാടിനായി ഒരു കൈത്താങ്ങ്. ദുരിത ബാധിതരെ സഹായിക്കാനായി കടവന്ത്ര റീജിയണൽ സ്പോ൪ട്ട്സ് സെന്‍ററിലെ കലക്ഷ൯ സെന്‍ററിൽ ശേഖരിച്ച സാമഗ്രികളുമായി പോകുന്ന വാഹനം ഫ്ലാഗ് ഓഫ് ചെയ്‌ത് നടൻ മമ്മൂട്ടി. ദുരിതാശ്വാസ സഹായ ശേഖരണ കേന്ദ്രത്തിൽ സഹായധന ചെക്കുകൾ മമ്മൂട്ടിയിൽ നിന്ന് മന്ത്രി പി രാജീവും ജില്ല കലക്‌ടർ എൻ എസ് കെ ഉമേഷും ചേർന്ന് ഏറ്റുവാങ്ങി. മമ്മുട്ടി 20 ലക്ഷം രൂപയും മകൻ ദുൽഖർ സൽമാൻ 15 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി. നാട് ഒന്നാകെ വയനാടിനെ ചേർത്ത് പിടിച്ചുള്ള പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഒരോരുതരും അവരവർക്ക് കഴിയാവുന്ന സഹായവുമായി വരികയാണ്. ഇത്തരം സന്ദർഭങ്ങളിൽ മലയാളിക്ക് ഒപ്പം നിൽക്കുകയും നയിക്കുകയും ചെയ്‌ത് വ്യക്തിയാണ് നടൻ മമ്മൂട്ടിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റെല്ലാവർക്കും ഇത് പ്രചോദനമാകും. എല്ലാവരും ഈ ദൗത്യത്തിൽ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഒരോരുത്തരും കഴിയുന്ന രീതിയിൽ ദുരിതാശ്വാസ നിധിയിലേക്ക് സഹായം ചെയ്യണമെന്ന് നടൻ മമ്മൂട്ടി അഭ്യർഥിച്ചു. അതേസമയം വയനാട്ടിലെ ദുരിത മേഖലയിൽ ആവശ്യമായ സാധന സാമഗ്രികൾ ലഭിച്ചതിനാൽ കൊച്ചിയിലെ കലക്ഷൻ സെന്‍ററിൻ്റെ പ്രവർത്തനം അവസാനിപ്പിച്ചു. സഹായം നൽകാൻ ആഗ്രഹിക്കുന്നവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് ജില്ല ഭരണകൂടം അഭ്യർഥിച്ചു.
Also Read: ദുരന്തത്തില്‍ ബാധിക്കപ്പെട്ട കുട്ടികളുടെ പഠനം മുടങ്ങില്ല, നടപടി ഉറപ്പാക്കും: മുഖ്യമന്ത്രി