മൂന്നാറിൽ പടയപ്പയുടെ പരാക്രമം; സിനിമാ ഷൂട്ടിങ് സംഘം സഞ്ചരിച്ച വാഹനം ആക്രമിച്ചു - KATTANA PADAYAPPA VIDEO
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/08-02-2025/640-480-23502960-thumbnail-16x9-.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Feb 8, 2025, 7:41 PM IST
ഇടുക്കി: മൂന്നാറിൽ വീണ്ടും കാട്ടാന പടയപ്പയുടെ പരാക്രമം. രാജമലക്ക് സമീപം എട്ടാം മയിലിൽ സിനിമ ചിത്രീകരണത്തിന് എത്തിയ ടെമ്പോ ട്രാവലറിന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
വാഹനത്തിൽ ഉണ്ടായിരുന്നവർ ബഹളം വച്ചതോടെ പടയപ്പ വാഹനത്തിൻ്റെ മുൻപിൽ നിന്നും പിൻവാങ്ങുകയായിരുന്നു. ആക്രമണത്തിൽ വാഹനത്തിന് വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മൂന്നാർ മറയൂർ റോഡിൽ രാജമലക്ക് സമീപം എട്ടാം മയിലിൽ വച്ചാണ് കാട്ടു കൊമ്പൻ വാഹനം ആക്രമിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പടയപ്പയെ തുരത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം കാട്ടാന പടയപ്പ മദപ്പാടിലാണെന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ആനയെ നിരീക്ഷിക്കുന്നുണ്ടെന്നും വനം വകുപ്പ് അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം മദപ്പാടിൻ്റെ കാലയളവിൽ പടയപ്പ വലിയ തോതിൽ പരാക്രമം നടത്തിയിരുന്നു.