കെപിസിസിയുടെ സമരാഗ്‌നി പ്രക്ഷോഭയാത്രയുടെ സമാപനം - kppcc rally
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/29-02-2024/640-480-20873605-thumbnail-16x9-jfeudk.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Feb 29, 2024, 7:12 PM IST
ആവേശക്കടലായി ആയിരങ്ങൾ ഒഴുകിയെത്തി യു ഡി എഫ് സമരാഗ്നിയുടെ സമാപന സമ്മേളനം. ഫെബ്രുവരി 9 ന് കാസർഗോഡ് നിന്നും ആരംഭിച്ച സമരാഗ്നിയുടെ സമാപനത്തിനായി പുത്തരിക്കണ്ടം മൈത്താനത്തിലേക്ക് ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികളിൽ നിന്നായി ആയിരങ്ങളാണ് മണിക്കൂറുകൾക്ക് മുൻപ് തന്നെ തമ്പടിച്ചു. സെക്രട്ടറിയേറ്റിന് സമീപത്ത് നിന്നും പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ നേതൃത്വം നൽകിയ ജാഥ പുത്തരിക്കണ്ടത്തേക്ക് എത്തുമ്പോഴേക്കും 6 മണി കഴിഞ്ഞിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ച് കൊണ്ടാണ് നേതാക്കൾ വേദിയിലേക്ക് എത്തിയത്. തിരഞ്ഞെടുപ്പ് കാലത്ത് വലിയ ജനശ്രദ്ധയാകർഷിച്ച തെലുങ്ക് ഗാനത്തിന്റെ അകമ്പടിയോടെയാണ് സമരാഗ്നിയുടെ സമാപന സമ്മേളനം ഉദ്ഖാടനം ചെയ്യാനെത്തിയ രേവന്ത് റെഡ്‌ഡി വേദിയിലെക്കെത്തിയത്. ആലിംഗനത്തോടെയാണ് കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും രേവന്ത് റെഡ്‌ഡിയെയും, സച്ചിൻ പൈലറ്റിനെയും സ്വീകരിച്ചത്. പൊന്നാടയും പൂക്കളും വെടിക്കെട്ടുമായി നേതാക്കൾ വീശിഷ്ടാതിഥികളെ സ്വീകരിച്ചപ്പോൾ ആർപ്പ് വിളികളും ആരവവുമായ് പ്രവർത്തകരും ആവേശത്തിലായി. ആവേശത്തിരതല്ലിയ സമാപന വേദിയിൽ പ്രത്യേകം തയ്യാറാക്കിയ ഹാരം ചാർത്തിയ ശേഷമാണ് ഔദ്യോഗിക ചടങ്ങുകൾ ആരംഭിച്ചത്.