നിയമസഭ സമ്മേളനം തത്സമയം - KERALA ASSEMBLY MEETING
🎬 Watch Now: Feature Video


Published : Jan 17, 2025, 9:01 AM IST
|Updated : Jan 17, 2025, 11:19 AM IST
തിരുവനന്തപുരം : 15-ാം നിയമസഭയുടെ 13-ാമത് സമ്മേളനത്തിന് തുടക്കം. പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ആദ്യമായി ഇന്ന് സഭയില്‍ നയപ്രഖ്യാപനം നടത്തും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിക്കുക. ഉരുൾ പൊട്ടൽ ഉണ്ടായ വയനാടിന്‍റെ പുനർനിർമാണത്തിന് പ്രസംഗത്തിൽ മുൻഗണന ഉണ്ടാകും. വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കാത്തതിൽ കേന്ദ്രത്തിനെതിരെ പ്രസംഗത്തിൽ വിമർശനത്തിന് സാധ്യതയുണ്ടെന്നാണ് വിലിരുത്തല്‍. വിസി നിയമനത്തിൽ മാറ്റം നിർദ്ദേശിക്കുന്ന യുജിസിയുടെ കരട് ഭേദഗതിയേയും വിമർശിക്കാനിടയുണ്ട്. 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് സഭയില്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്‌ത് പാസാക്കുകയും ചെയ്യും. ഇന്നു തുടങ്ങി മാര്‍ച്ച് 28 വരെയുള്ള കാലയളവില്‍ 27 ദിവസം സഭ ചേരുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ഫെബ്രുവരി 7നാണ് ബജറ്റ് അവതരണം. ഫെബ്രുവരി 10,11,12 തീയതികളില്‍ ബജറ്റിന്മേല്‍ ഉള്ള ചര്‍ച്ച നടക്കും. ഫെബ്രുവരി 13ന് 2024-25 സാമ്പത്തിക വര്‍ഷത്തെ അവസാന ബാച്ച് ഉപധനാഭ്യര്‍ഥനകള്‍ പരിഗണിക്കും. ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 2 വരെ സഭ ചേരുകയില്ല. ഈ കാലയളവില്‍ വിവിധ സബ്‌ജക്‌ട് കമ്മിറ്റികള്‍ യോഗം ചേരും.
Last Updated : Jan 17, 2025, 11:19 AM IST