നിയമസഭ സമ്മേളനം തത്സമയം - Assembly Session Live
🎬 Watch Now: Feature Video
Published : Jun 19, 2024, 9:13 AM IST
|Updated : Jun 19, 2024, 10:34 AM IST
തിരുവനന്തപുരം: ലോക കേരള സഭയുടെ നാലാം സമ്മേളനത്തിനായി താത്കാലികമായി നിര്‍ത്തിവച്ച നിയമസഭ സമ്പൂർണ്ണ ബജറ്റ് സമ്മേളനം പുനരാരംഭിച്ചു. നിയമസഭയില്‍ ഇന്ന് പ്രതിപക്ഷം ക്ഷേമപെൻഷൻ മുടങ്ങിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കാൻ സാധ്യതയുണ്ട്. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ മുടങ്ങിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശ്രദ്ധക്ഷണിക്കൽ കൊണ്ടുവരും. നാല് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സഭ വീണ്ടും ചേരുന്നത്. ചോദ്യോത്തര വേളയ്‌ക്ക് ശേഷം കുവൈറ്റ് ദുരന്തത്തില്‍ ജീവൻ നഷ്‌ടമായവര്‍ക്ക് സഭ അന്തിമോപചാരം അര്‍പ്പിക്കും. 15-ാം നിയമസഭയുടെ 11-ാം സമ്മേളനമാണിത്. ജൂലൈ 25 വരെയാണ് നിയമസഭ സമ്മേളനം. ബജറ്റിലെ ധനാഭ്യര്‍ഥനകളാണ് സമ്മേളനത്തില്‍ പ്രധാന അജണ്ട. ധനാഭ്യര്‍ത്ഥനകള്‍ ചര്‍ച്ച ചെയ്‌ത ശേഷം സബ്‌ജക്‌ട് കമ്മിറ്റികളുടെ പരിഗണനയില്‍ മാറ്റാം. 28 ദിവസങ്ങളിലേക്ക് മാത്രമാകും നിയമസഭ സമ്മേളനം കൂടുക. ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ നടക്കുന്ന നിയമസഭ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെയുള്ള വിവാദ വിഷയങ്ങളില്‍ പ്രതിഷേധമുയര്‍ത്താനാണ് യുഡിഎഫ് തീരുമാനം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച എംഎല്‍എമാരില്ലാതെയാണ് ഇന്ന് സഭ ചേരുന്നത്.
Last Updated : Jun 19, 2024, 10:34 AM IST