ETV Bharat / sports

പൊന്നണിഞ്ഞ് ഹര്‍ഷിത ജയറാം; ദേശീയ ഗെയിംസിൽ തുടർച്ചയായ രണ്ടാം തവണയും സ്വർണം - NATIONAL GAMES KERALA UPDATES

2015 ല്‍ ആദ്യം സീനിയര്‍ നാഷണില്‍ സ്വര്‍ണം നേടിയാണ് ഹർഷിത വിജയക്കുതിപ്പിന് തുടക്കമിട്ടത്.

KERALA WINS GOLD AT NATIONAL GAMES  HARSHITHA JAYARAM WINS FIRST GOLD  KERALAS NATIONAL GAMES DAY UPDATES  38TH NATIONAL GAMES IN UTTARAKHAND
Harshitha Jayaram (KOA/X)
author img

By ETV Bharat Kerala Team

Published : Jan 31, 2025, 9:31 PM IST

ഡെറാഡൂണ്‍: നീന്തല്‍ക്കുളത്തില്‍ നിന്നുള്ള കേരളത്തിന്‍റെ മൂന്നാമത്തെ മെഡലാണ് ഹര്‍ഷിത ജയറാം പൊന്നാക്കി മാറ്റിയത്. വനിതകളുടെ 200 മീറ്റര്‍ ബ്രസ്‌റ്റ് സ്‌ട്രോക്കില്‍ രണ്ട് മിനിട്ട് 42.38 സെക്കൻഡില്‍ ഫിനിഷ് ചെയ്‌താണ് ഹര്‍ഷിത ജയറാം കേരളത്തിന് വേണ്ടി സ്വര്‍ണം നേടിയത്.

സജ്ജന്‍ പ്രകാശ് നേടിയ രണ്ട് വെങ്കല മെഡലിന് ശേഷമെത്തിയ ഹര്‍ഷിതയുടെ സ്വര്‍ണമെഡല്‍ കേരള ക്യാമ്പില്‍ ആവേശം വളര്‍ത്തിയിട്ടുണ്ട്. തന്‍റെ ആരാധനാപാത്രമായ സജ്ജന്‍ പ്രകാശിന്‍റെ പാത പിന്തുടരുന്ന ഹര്‍ഷിത ഇഷ്‌ട ഇനമായ 200 മീറ്റര്‍ ബ്രസ്‌റ്റ് സ്‌ട്രോക്കില്‍ സ്വര്‍ണത്തോടെ തുടങ്ങിയിരിക്കുകയാണ് ഉത്തരാഖണ്ഡില്‍. കഴിഞ്ഞ തവണ ഗോവയില്‍ രണ്ട് സ്വര്‍ണവും ഒരു വെങ്കലവും നേടിയ ഹര്‍ഷിത ഉത്തരാഖണ്ഡില്‍ ഇനിയും രണ്ട് ഇനങ്ങളില്‍ മത്സരിക്കുന്നുണ്ട്.

ഇന്ത്യന്‍ റെയില്‍വേയില്‍ സീനിയര്‍ ടിക്കറ്റ് എക്‌സാമിനറായി ജോലി നോക്കുന്ന 23കാരിയായ ഹര്‍ഷിത റെയില്‍വേസിന് വേണ്ടിയും മത്സരത്തിനിറങ്ങാറുണ്ടെങ്കിലും ദേശീയ ഗെയിംസില്‍ സ്ഥിരമായി കേരളത്തിന് വേണ്ടിയാണ് മത്സരിക്കറുള്ളത്. മാതാപിതാക്കള്‍ തൃശൂരില്‍ നിന്നാണെങ്കിലും ഹര്‍ഷിത ജനിച്ചതും വളര്‍ന്നതുമൊക്കെ ബെംഗളൂരുവിലാണ്.

ഒമ്പത് സീനിയര്‍ അക്വാട്ടിക്‌സ് നാഷണല്‍ ചാമ്പ്യന്‍ഷിപ്പുകളിലും എട്ട് ജൂനിയര്‍ അക്വാട്ടിക്‌സ് നാഷണല്‍ ചാമ്പ്യന്‍ഷിപ്പുകളിലും പങ്കെടുത്തിട്ടുള്ള ഹര്‍ഷിത 2015ല്‍ ആദ്യം സീനിയര്‍ നാഷണില്‍ സ്വര്‍ണം നേടിയാണ് വിജയക്കുതിപ്പിന് തുടക്കമിട്ടത്.

2016 ല്‍ സാഫ് ഗെയിംസില്‍ ഇന്ത്യയെ പ്രതിനീധീകരിച്ചിട്ടുള്ള ഹര്‍ഷിതയുടെ ലക്ഷ്യം 2026 ഏഷ്യന്‍ ഗെയിംസില്‍ 200 മീറ്ററില്‍ ബ്രസ്‌റ്റ് സ്‌ട്രോക്കില്‍ ഇന്ത്യക്ക് വേണ്ടി ഒരു മെഡലാണ്. ഒപ്പം 2028 ഒളിമ്പിക്‌സിനുള്ള യോഗ്യതയും കൈവരിക്കണം. നിത്യേന രാവിലെ ഉണര്‍ന്ന് ബെഗളൂരുവിലെ ഗ്ലോബല്‍ സ്വിം സെന്‍ററില്‍ പരിശീലനത്തിനിറങ്ങുന്ന ഹര്‍ഷിത ജയറാം ഇന്‍റര്‍നാഷണല്‍ കോച്ച് കണ്ണൂര്‍ സ്വദേശി എസി ജയരാജന് കീഴിലാണ് 15 വര്‍ഷമായി പരിശീലിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നീന്തലില്‍ ഇതേവരെ നിര്‍ണയിക്കപ്പെട്ട 14 സ്വര്‍ണത്തില്‍ ആറും നേടി കര്‍ണാടക അപരാജിത കുതിപ്പ് തുടരുകയാണ്. ആറ് സ്വര്‍ണ്ണം, മൂന്ന് വെള്ളി ഒരു വെങ്കലം എന്നിങ്ങനെ കര്‍ണാടക ഇതേവരെ നീന്തലില്‍ നിന്ന് 10 മെഡലുകള്‍ സ്വന്തമാക്കി. രണ്ട് സ്വര്‍ണ്ണവും നാല് വെള്ളിയുമടക്കം ഏഴ് മെഡലുകളുമായി തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. ഒരു സ്വര്‍ണവും രണ്ട് വെങ്കലവുമടക്കം മൂന്ന് മെഡലുകളുമായി കേരളം ഏഴാമതാണ്.

ബീച്ച് ഹാന്‍ഡ് ബോളില്‍ കേരള വനിതകള്‍ വെള്ളി സ്വന്തമാക്കി. നിലവിലുള്ള ചാമ്പ്യന്മാരായ ഹരിയാനയോട് ഫൈനലില്‍ പൊരുതിത്തോറ്റെങ്കിലും കേരള വനിതകള്‍ തലയുയര്‍ത്തിപ്പിടിച്ചാണ് മടങ്ങിയത്. ഗംഗാ നദിക്കരയിലെ ശിവപുരിയില്‍ നടന്ന മത്സരത്തില്‍ ഹരിയാനയ്ക്കായിരുന്നു മേധാവിത്വം. 54 - 12 എന്ന സ്‌കോറിനാണ് ഹരിയാനയ്ക്ക് മുന്നില്‍ കേരള വനിതകള്‍ അടിയറ പറഞ്ഞത്. സെമിയില്‍ ആസാമിനെയാണ് കേരളം കീഴടക്കിയത്, സ്‌കോര്‍ 41-30.

KERALA WINS GOLD AT NATIONAL GAMES  HARSHITHA JAYARAM WINS FIRST GOLD  KERALAS NATIONAL GAMES DAY UPDATES  38TH NATIONAL GAMES IN UTTARAKHAND
ബീച്ച് ഹാൻഡ്ബോള്‍ വനിതാ ടീം (KOA/X)

മുന്‍ ലോക ചാമ്പ്യന്‍ രുദ്രാംക്ഷ് പാട്ടീല്‍, പാരീസ് ഒളിമ്പിക്‌സിലെ നാലാം സ്ഥാനക്കാരന്‍ അര്‍ജുന്‍ ബബൂത എന്നിവര്‍ അണിനിരന്ന പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിള്‍ മത്സരത്തില്‍ അട്ടിമറികള്‍ കണ്ടു. രുദ്രാംക്ഷ് പാട്ടീല്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ മഹാരാഷ്‌ട്രയുടെ തന്നെ പാര്‍ത്ഥ്‌ മാനെ സ്വര്‍ണ്ണം പിടിച്ചെടുത്തു. 252.6 പോയിന്‍റോടെയാണ് പാര്‍ത്ഥ് മാനെ സ്വര്‍ണം നേടിയത്. അര്‍ജുന്‍ ബബുതയാകട്ടെ ഏറെ പിന്നിലായി നാലാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെട്ടു.

രണ്ടാം ദിവസവും മെഡല്‍ പട്ടികയില്‍ കര്‍ണാടകയാണ് മുന്നില്‍ ഏഴ് സ്വര്‍ണം, മൂന്ന് വെള്ളി, രണ്ട് വെങ്കലം അടക്കം അവര്‍ക്ക് 12 മെഡലുകളുണ്ട്. രണ്ട് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും നേടി കേരളം എട്ടാം സ്ഥാനത്തുണ്ട്. ദേശീയ ഗെയിംസ് മൂന്നാം ദിനത്തിലേക്ക് കടന്നപ്പോള്‍ കേരളത്തിന് ആശ്വസിക്കാനുള്ളത് നീന്തലില്‍ ഹര്‍ഷിത ജയറാമും ഭാരോദ്വഹനത്തില്‍ സുഫ്‌ന ഫാത്തിമയും നേടിയ സ്വര്‍ണമെഡലുകള്‍ മാത്രം.

Also Read: മുടി പോയാലെന്ത്..! സ്വര്‍ണം കൂടെ പോന്നില്ലേ; കേരളത്തിന്‍റെ ആദ്യ സ്വര്‍ണത്തിന് കണ്ണീരിന്‍റെ നനവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.