ആലപ്പുഴ: വള്ളികുന്നത്ത് പേപ്പട്ടി കടിച്ച് നാല് പേർക്ക് ഗുരുതര പരിക്ക്. പടയണിവെട്ടം പുതുപ്പുരയ്ക്കൽ തോന്തോലിൽ ഗംഗാധരൻ(50), സഹോദരൻ രാമചന്ദ്രൻ (55), പുതുപ്പുരയ്ക്കൽ കിഴക്കതിൽ ഹരികുമാർ, പള്ളിമുക്ക് പടീറ്റതിൽ മറിയാമ്മ രാജൻ (70) എന്നിവർക്കാണ് കടിയേറ്റത്. ഇന്ന് (ജനുവരി 31) രാവിലെയായിരുന്നു സംഭവം.
ഗംഗാധരൻ, മറിയാമ്മ രാജൻ എന്നിവരുടെ മുക്കും മുഖവും തെരുവു നായ കടിച്ചു മുറിച്ചു. രാമചന്ദ്രൻ്റെ കാലിലാണ് കടിയേറ്റത്. നായയുടെ കടിയേറ്റ് ഗംഗാധരൻ വിളിച്ചുകൂകി ബഹളമുണ്ടാക്കുന്നതു കേട്ട് രക്ഷിക്കാനെത്തിയപ്പോഴാണ് രാമചന്ദ്രന് കടിയേൽക്കുന്നത്.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അയൽപക്കത്തുള്ള ബന്ധുവായ കുട്ടിയെ നായ കടിക്കാൻ ഓടിച്ചപ്പോൾ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് മറിയാമ്മയെ ആക്രമിച്ചത്. ഇവരുടെ മൂക്ക്, മുഖം എന്നിവിടങ്ങളും ഹരികുമാറിൻ്റെ വയറിലുമാണ് നായയുടെ കടിയേറ്റത്.
ഗംഗാധരനും, രാമചന്ദ്രനും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും മറിയാമ്മ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും ഹരികുമാർ കായംകുളം താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. മേഖലയിൽ തെരുവ് നായകൾ ഉൾപ്പടെ ഒട്ടധികം വളർത്തുമൃഗങ്ങൾക്കും പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ട്.
Also Read: രണ്ട് വയസുകാരിയെ പിറ്റ് ബുള്‍ ആക്രമിച്ചു; നായ ഉടമയ്ക്കെതിരെ കേസ്