ആലപ്പുഴ: നഷ്ടപ്പെട്ട സ്വർണാഭരണങ്ങൾ ഉടമയ്ക്ക് കൈമാറി മാത്യകയായി ജല അതോറിറ്റി ജീവനക്കാർ. എടത്വാ ബിഎസ്എൻഎൽ ഓഫിസ് പടിക്കൽ വെച്ച് എടത്വാ ജല അതോറിറ്റി ജീവനക്കാരായ രഞ്ജിനി, നിഷ ഡിറ്റി, രമ്യ കുര്യൻ എന്നിവർക്ക് ലഭിച്ച ഏഴര പവൻ സ്വർണാഭരണങ്ങളാണ് മുട്ടാർ ശ്രാമ്പിക്കൽ ഫിനാൻസ് ഉടമ ഷിബു റ്റി എസ് ശ്രാമ്പിക്കലിന് കൈമാറിയത്.
ബിഎസ്എൻഎൽ ഓഫിസിൽ പ്രവർത്തിക്കുന്ന ജല അതോറിറ്റിയുടെ ഓഫിസിൽ വെള്ളക്കരം അടയ്ക്കാൻ എത്തിയപ്പോഴാണ് ഷിബു റ്റിഎസ് ശ്രാമ്പിക്കലിൻ്റെ കൈയ്യിൽ നിന്ന് സ്വർണാഭരണം നഷ്ടപ്പെട്ടത്. വെള്ളക്കരം അടച്ച ഉടമയുടെ മേൽവിലാസത്തിൽ ജീവനക്കാർ ബന്ധപ്പെട്ട് ഉറപ്പുവരുത്തിയ ശേഷം സ്വർണ്ണാഭരണങ്ങൾ എടത്വാ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എടത്വാ എസ്എച്ച്ഒ എം അൻവർ, എസ്ഐ എൻ രാജേഷ്, എഎസ്ഐ പ്രദീപ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ജല അതോറിറ്റി ജീവനക്കാർ ഷിബു റ്റിഎസ് ശ്രാമ്പിക്കന് സ്വർണാഭരണങ്ങൾ കൈമാറി.
Also Read: ഫയർഫോഴ്സിനെ വെള്ളം കുടിപ്പിച്ച് വിവാഹ വാർഷികാഘോഷം; വേറിട്ട ആഘോഷവുമായി അനിൽ കുമാർ അരുണ ദമ്പതികൾ