ETV Bharat / state

'കാരണവര്‍ വധക്കേസ് പ്രതിയുടെ മോചന ശുപാര്‍ശ തള്ളണം'; തീരുമാനം രാഷ്ട്രീയ പ്രേരിതമെന്ന് രമേശ് ചെന്നിത്തല - RAMESH CHENNITHALA

20-25 വർഷം വരെ തടവുശിക്ഷ അനുഭവിച്ചവരെ പിന്തള്ളിയാണ് ഷെറിനെ മോചിപ്പിക്കാൻ മന്ത്രിസഭ ഗവർണറോട് ശുപാർശ ചെയ്‌തത്. പ്രതിക്ക് ഉന്നതങ്ങളിലുള്ള സ്വാധീനം മൂലമാണിതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

KARANAVAR MURDER CASE  RAMESH CHENNITHALA LETTER GOVERNOR  കാരണവർ വധക്കേസ്  LATEST NEWS IN MALAYALAM
Ramesh Chennithala, Sherin (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 31, 2025, 10:27 PM IST

തിരുവനന്തപുരം: കാരണവർ വധക്കേസ് പ്രതി ഷെറിനെ മോചിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാന പ്രതിയും കാരണവരുടെ മരുമകളുമായ ഷെറിന് ശിക്ഷാ കാലയളവില്‍ ഇളവ് അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ സ്ഥലം എംഎൽഎ കൂടിയായ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ഷെറിന് ശിക്ഷയില്‍ ഇളവ് അനുവദിക്കുന്നത് നിയമവിരുദ്ധവും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതുമാണെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.

മൂന്ന് ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടയാളെയാണ് വെറും 14 വര്‍ഷം പൂര്‍ത്തിയായപ്പോള്‍ മോചിപ്പിക്കാന്‍ ശ്രമിക്കുന്നത്. തടവില്‍ കഴിയവേ സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതിനാല്‍ നാല് തവണ ജയില്‍ മാറ്റിയ ഷെറിനെ ജയില്‍ മോചിതയാക്കാനുള്ള മന്ത്രസഭ തീരുമാനം മിന്നല്‍ വേഗത്തിലായിരുന്നു.

25 വര്‍ഷത്തിലധികമായി തടവിലുള്ളവരെ വിട്ടയയ്ക്കണമെന്ന് ജയില്‍ ഉപദേശക സമിതികളുടെ ശുപാര്‍ശകളില്‍ തീരുമാനം നീളുമ്പോഴാണ് 14 വര്‍ഷം മാത്രം പൂര്‍ത്തിയാക്കിയെന്ന കാരണം പറഞ്ഞ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം. ഇത് മന്ത്രിസഭയിലെ തന്നെ ഉന്നതരുടെ സ്വാധീനം മൂലമാണെന്ന് ചെന്നിത്തല പറഞ്ഞു.

കണ്ണൂര്‍ ജയില്‍ ഉപദേശക സമിതി ഡിസംബറില്‍ നല്‍കിയ ശുപാര്‍ശ പരിഗണിച്ചാണ് മന്ത്രിസഭാ തീരുമാനം. യുഎസില്‍ നിന്നു മടങ്ങിയെത്തിയ ഭാസ്‌കര കാരണവരെ മരുമകളും മൂന്ന് ആണ്‍സുഹൃത്തുക്കളും ചേര്‍ന്നാണ് 2009 നവംബര്‍ 8ന് കൊലപ്പെടുത്തിയത്. 2010 ജൂണ്‍ 11ന് മാവേലിക്കര അഡിഷണല്‍ ആന്‍ഡ് സെഷന്‍സ് കോടതി (ഫാസ്‌റ്റ് ട്രാക്ക്) പ്രതികള്‍ക്ക് മൂന്ന് ജീവപര്യന്തം കഠിന തടവ് ശിക്ഷിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ 14 വര്‍ഷങ്ങള്‍ക്കിടെ 500 ദിവസത്തോളം ഷെറീന് പരോള്‍ അനുവദിച്ചിരുന്നു. അതിനിടെയാണ് മുന്‍ഗണനകള്‍ ലംഘിച്ച് ഷെറിന്‍റെ ജയില്‍മോചനത്തിനുള്ള മന്ത്രിസഭാ ശുപാര്‍ശ വന്നത്. ഇതു മാനദണ്ഡങ്ങളെല്ലാം ലംഘിച്ചാണെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി. 20 - 25 വര്‍ഷം വരെ തടവുശിക്ഷ അനുഭവിച്ചവരെ പിന്തള്ളിയാണ് ഷെറീനെ മോചിപ്പിക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്‌തത്. ഇത് പ്രതിക്ക് ഉന്നതങ്ങളിലുള്ള സ്വാധീനം മൂലമാണെന്നും ചെന്നിത്തല പറഞ്ഞു. ഇതിനെതിരെ കാരണവരുടെ കുടുംബാംഗങ്ങളും നാട്ടുകാരും ശക്തമായി രംഗത്ത് വന്നിട്ടുണ്ട്.

കുറ്റവാളികളും രാഷ്ട്രീയ ഉന്നതരും തമ്മിലുള്ള ഗൂഢബന്ധത്തിന്‍റെ മറവിലാണ് കണ്ണൂര്‍ വനിതാ ജയില്‍ ഉപദേശക സമിതി ഷെറിനെ വിടുതല്‍ ചെയ്യാന്‍ ശുപാര്‍ശ ചെയ്‌തത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്കടക്കം ഈ ഇളവുകള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരം ശുപാര്‍ശകള്‍ക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയാല്‍ കുറ്റവാളികള്‍ക്ക് പ്രോത്സാഹനവും നിയമവ്യവസ്ഥയ്ക്ക് വെല്ലുവിളിയുമാകുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതിക്രൂരമായി കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്‍ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവര്‍ക്കും പുറത്തിറങ്ങാന്‍ അവസരമൊരുക്കുമെന്ന് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ പ്രതിക്ക് ഒരു കാരണവശാലും ശിക്ഷാ ഇളവ് അനുവദിക്കരുതെന്നും ഷെറിനെ വെറുതെ വിടാനുള്ള ഫയലില്‍ ഒപ്പിടരുതെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Also Read: ജീവപര്യന്തം ഇളവുചെയ്‌ത് ഷെറിന്‍ പുറത്തേക്ക്; കാരണവർ വധക്കേസ് നാൾവഴി ഇങ്ങനെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.