തലസ്ഥാനം ഇനി കലസ്ഥാനം; 63-ാമത് കലോത്സവത്തിന് അരങ്ങുണര്‍ന്നു - KALOLSAVAM 2025 LIVE STREAMING

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 4, 2025, 10:04 AM IST

Updated : Jan 4, 2025, 11:27 AM IST

63-ാമത് സ്‌കൂള്‍ കലോത്സത്തിന് തിരശീല ഉയര്‍ന്നു. 2016-ന് ശേഷം തലസ്ഥാന നഗരയിലേക്ക് വീണ്ടും കലയുടെ ഉത്സവം എത്തുമ്പോള്‍ വാനോളമാണ് ആവേശം. ആട്ടവും പാട്ടും കൊട്ടും മേളവുമായി പതിനായിരത്തിലേറെ വരുന്ന കൗമാരപ്പടയാണ് അന്തരപുരിയില്‍ പോരിനിറങ്ങുന്നത്. ഗോത്ര കലകള്‍ കൂടി ഉള്‍പ്പെടുത്തിയ ആദ്യത്തെ കലോത്സവമാണ് ഇത്തവണത്തേത്. മംഗലം കളി, ഇരുള നൃത്തം, പണിയനൃത്തം, മലപുലയ ആട്ടം, പളിയനൃത്തം എന്നിവയാണ് പുതുതായി ചേര്‍ത്തത്. 249 മത്സരങ്ങളാണുള്ളത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 101, ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 110 മത്സരങ്ങളും നടക്കും. സംസ്‌കൃതോത്സവത്തിലും അറബിക് കലോത്സവത്തിലും 19 വീതം ഇനങ്ങളുമാണുള്ളത്. 24 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയ്‌ക്ക് എംടി - നിള എന്നാണ് പേരിട്ടിരിക്കുന്നത്. വിടവാങ്ങിയ മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആദരമാണിത്. ജനുവരി 4 മുതൽ 8 വരെയാണ് കലോത്സവം. 20 വർഷമായി കോഴിക്കോടും പാലക്കാടും പരസ്‌പരം കൊണ്ടും കൊടുത്തും കുത്തകയാക്കിവച്ച 'സുവര്‍ണ കിരീടം' കഴിഞ്ഞ വര്‍ഷം ഫോട്ടോ ഫിനിഷിങ്ങിലൂടെ കണ്ണൂർ സ്വന്തമാക്കിയിരുന്നു. ഇത്തവണ ആരാവും കിരീടമുയര്‍ത്തുകയെന്ന് കാത്തിരുന്ന് തന്നെ കാണാം. കലോത്സവത്തിന്‍റെ ഓരോ നിമിഷവും വായനക്കാരിലേക്ക് എത്തിക്കാന്‍ ഇടിവി ഭാരതും ഒരുങ്ങിക്കഴിഞ്ഞു. വിശേഷങ്ങള്‍ക്കായി ഞങ്ങളുടെ 'കലസ്ഥാനം' പേജ് സന്ദര്‍ശിക്കുക.   
Last Updated : Jan 4, 2025, 11:27 AM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.