നിയമസഭ സമ്മേളനം തത്സമയം - KERALA NIYAMASABHA LIVE - KERALA NIYAMASABHA LIVE

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jul 5, 2024, 9:41 AM IST

Updated : Jul 5, 2024, 10:14 AM IST

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാമത് സമ്മേളനത്തില്‍ ഇന്നത്തെ (ജൂലൈ 5) നടപടികള്‍ ആരംഭിച്ചു. ഇന്നത്തെ കാര്യവിവര പട്ടിക പ്രകാരം നിയമ സഭയില്‍ പ്രത്യേക ലിസ്‌റ്റില്‍ കൊടുത്തിട്ടുള്ള ചോദ്യങ്ങള്‍ ചോദിക്കാനും അവയ്ക്ക് മറുപടി പറയാനും സമയം അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കശുവണ്ടി തൊഴിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കേണ്ടതിന്‍റെയും പൂട്ടിപ്പോയ സ്വകാര്യ ഫാക്‌ടറികള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടതിന്‍റെയും ആവശ്യകതയിലേക്ക് കോവൂര്‍ കുഞ്ഞുമോൻ എംഎല്‍എ നിയമം, വ്യവസായം, കയര്‍ വകുപ്പ് മന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കും. കൂടാതെ, എടരിക്കോട് ടെക്‌സ്‌റ്റൈല്‍സ്, കേരള ഇലക്‌ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിങ് ലിമിറ്റഡ് (കെല്‍) സ്ഥാപനങ്ങളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിക്കുത്തിന് പിഎ മജീദ് എംഎല്‍എയും മന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുന്നതാണ്. പ്രിവിലേജസ്, എഥിക്‌സ് എന്നിവ സംബന്ധിച്ച സമിതിയുടെ രണ്ടാമത് റിപ്പോര്‍ട്ടും ഇന്ന് സഭ പരിഗണിക്കും. വിവിധ ബില്ലുകളുടെ അവതരണ അനുമതിക്കുള്ള പ്രമേയങ്ങളും ഇന്ന് സഭയില്‍ അവതരിപ്പിക്കും. ജൂണ്‍ 10ന് ആയിരുന്നു പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാമത് സമ്മേളനം ആരംഭിച്ചത്. ജൂലൈ 25 വരെയാണ് നിയമസഭ സമ്മേളനം.
Last Updated : Jul 5, 2024, 10:14 AM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.