ETV Bharat / bharat

റോസ്‌ഗർ മേള: 71,000-ത്തിലധികം ആളുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമനകത്ത് നൽകും - PM DISTRIBUTE APPOINTMENT LETTERS

നാളെ (ഡിസംബർ 23) രാവിലെ 10:30ന് വീഡിയോ കോൺഫറൻസ് വഴി നിയമന കത്തുകൾ നൽകുന്നതായിരിക്കും.

ROZGAR MELA  PM MODI  GOVT JOBS THROUGH ROZGAR MELA  കേന്ദ്ര സർക്കാർ തൊഴിൽ മേള
Prime Minister Narendra Modi (ANI)
author img

By ETV Bharat Kerala Team

Published : 4 hours ago

ന്യൂഡൽഹി: കേന്ദ്ര സർക്കാരിൻ്റെ തൊഴിൽദാന മേളയായ റോസ്‌ഗർ മേളയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 71,000 ത്തിലധികം ആളുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമനകത്ത് നൽകും. നാളെ (ഡിസംബർ 23) രാവിലെ 10:30-ഓടെ നിയമന കത്തുകൾ നൽകുന്നതായിരിക്കും. വീഡിയോ കോൺഫറൻസ് വഴിയാണ് നിയമനകത്തുകൾ നൽകുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്‌താവനയിലൂടെ അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിന് ഏറ്റവും ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ചുവടുവയ്പ്പാണ് റോസ്‌ഗർ മേളയെന്ന് അദ്ദേഹത്തിന്‍റെ ഓഫിസ് (പിഎംഒ) പ്രസ്‌താവനയിൽ പറഞ്ഞു. രാഷ്‌ട്ര നിർമാണത്തിലും സ്വയം ശാക്തീകരിക്കുന്നതിനുമുള്ള അവസരങ്ങളാണ് റോസ്‌ഗർ മേളയിലൂടെ യുവാക്കൾക്ക് സൗകര്യമൊരുക്കുന്നത്.

രാജ്യത്തെ 45 സ്ഥലങ്ങളിൽ ഈ മേള നടക്കുന്നതായിരിക്കും. വിവിധ കേന്ദ്രസർക്കാർ മന്ത്രാലയങ്ങളിലേക്കും വകുപ്പുകളിലേക്കുമാണ് റിക്രൂട്ട്‌മെൻ്റ് നടക്കുന്നത്. രാജ്യത്തുടനീളം നടക്കുന്ന ഈ റിക്രൂട്ട്‌മെൻ്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, തപാൽ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ധനകാര്യ സേവന വകുപ്പ് വിവിധ മന്ത്രാലയങ്ങൾ എന്നിവ സഹകരിക്കുന്നതായിരിക്കും.

Also Read: പ്രധാനമന്ത്രി മോദിയെ ആദരിച്ച് കുവൈറ്റിലെ ബയാൻ കൊട്ടാരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.