ETV Bharat / international

കോംഗോയില്‍ ഫെറി മുങ്ങി 38 പേർ മരിച്ചു; കാണാതായത് നൂറിലേറെ പേരെ - CONGO BOAT TRAGEDY

അപകടം 25 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടം നടന്ന് കേവലം നാല് ദിവസങ്ങള്‍ക്ക് ശേഷം.

38 People Dead  Busira River
Representative image (AP)
author img

By ETV Bharat Kerala Team

Published : Dec 22, 2024, 5:10 PM IST

കിൻഷസ: ക്രിസ്‌മസ് അവധിക്ക് വീട്ടിലേക്ക് തിരിച്ചവരെ കുത്തിനിറച്ചു നീങ്ങിയ ബോട്ട് നദിയിൽ മുങ്ങി 38 ലേറെ പേർ മരിച്ചു. കോംഗോയിലെ ബസിറ നദിയിലാണ് അപകടമുണ്ടായത്. ബോട്ട് മുങ്ങിയതിനെ തുടർന്ന് നൂറിലേറെ പേരെ കാണാതായി. പരമാവധി ശേഷിയിലും നിരവധി മടങ്ങ് അധികം ആളുകളെ കുത്തിനിറച്ചാണ് ബോട്ട് സഞ്ചരിച്ചത്. അപകടത്തിൽ നിന്ന് 20 പേരെ രക്ഷിച്ചു. ശനിയാഴ്‌ചയാണ് സംഭവം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കോംഗോയിലെ വടക്ക് കിഴക്കൻ മേഖലയിൽ ഫെറി ബോട്ട് മുങ്ങി 25 പേർ കൊല്ലപ്പെട്ട് നാല് ദിവസത്തിന് ശേഷമാണ് ബസിറ നദിയിലെ അപകടം. സ്വദേശത്ത് നിന്ന് മറ്റ് സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും കച്ചവടം ചെയ്യുന്നവരും അടക്കം അവരുടെ വാഹനങ്ങളിൽ വീടുകളിലെത്താൻ ശനിയാഴ്ച മുങ്ങിയ ഫെറി ബോട്ടിൽ കയറിയിരുന്നു. ബസിറ നദിക്കരയിലെ അവസാനത്തെ ചെറുപട്ടണമായ ഇൻഗെൻഡെ മേയർ പ്രതികരിക്കുന്നത്. ഇൻഗെൻഡെ, ലൂലോ എന്നിവിടങ്ങളിലേക്കായി പുറപ്പെട്ട ഫെറി ബോട്ടി 400ൽ ഏറെ പേരായിരുന്നു ഉണ്ടായിരുന്നത്.

ബോട്ടുകളിൽ ആളുകളെ കുത്തി നിറച്ച് കൊണ്ട് പോവുന്ന സംഭവങ്ങൾ കോംഗോയിൽ പതിവാണ്. ഇത്തരം ബോട്ടുകൾക്ക് പിഴ ചുമത്തുന്നതും അധികൃതർ മുന്നറിയിപ്പ് നൽകുന്നത് തുടർന്നിട്ടും ആളുകളെ കുത്തി നിറയ്ക്കുന്ന പ്രവണതയിൽ മാറ്റമില്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്. പൊതുഗതാഗതത്തിനുള്ള ചെലവ് വഹിക്കാനാവാത്തവർ താൽക്കാലിക ബോട്ടുകളിൽ നദി കടക്കാൻ ശ്രമിക്കുന്നതും ഇവിടെ പതിവാണ്. ഒക്‌ടോബറിൽ കോംഗോയുടെ കിഴക്കൻ മേഖലയിൽ ബോട്ട് മുങ്ങി 78 പേരാണ് കൊല്ലപ്പെട്ടത്. ജൂൺ മാസത്തിലെ സമാന സംഭവത്തിൽ 80 പേർക്കാണ് ജീവൻ നഷ്‌ടമായത്.

Also Read; മുംബൈയിൽ ബോട്ട് മുങ്ങി 13 മരണം; അപകടം ഗേറ്റ് വേ ഓഫ് ഇന്ത്യ തീരത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.