മാര്‍ഗദര്‍ശി ചിറ്റ്‌സ് ഇനി കെങ്കേരിയിലും; പുതിയ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിക്കുന്നു - MARGADARSHI CHIT FUND

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Dec 11, 2024, 11:09 AM IST

Updated : Dec 11, 2024, 12:16 PM IST

ഹൈദരാബാദ് : കര്‍ണാടകയിലെ സാന്നിധ്യം വ്യാപിപ്പിച്ച് മാര്‍ഗദര്‍ശി ചിറ്റ്സ്. കമ്പനിയുടെ 119-ാമത് ശാഖ കര്‍ണാടകയിലെ കെങ്കേരിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. മാര്‍ഗദര്‍ശിയുടെ യാത്രയുടെ വളര്‍ച്ചയിലും വിശ്വാസ്യതയിലുമുള്ള മറ്റൊരു നാഴികകല്ല് കൂടിയാണിത്. രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള ധനകാര്യ സ്ഥാപനമാണ് മാര്‍ഗദര്‍ശി ചിറ്റ്സ്. ഇതോടെ കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി മാര്‍ഗദര്‍ശിയുടെ പ്രവര്‍ത്തനം കൂടുതല്‍ കരുത്തുറ്റതാകും. വ്യക്തികളെ ശാക്തീകരിക്കാനും കുടുംബങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാനുമുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് പ്രവര്‍ത്തന മേഖല വ്യാപിപ്പിക്കുന്നതിലൂടെ കമ്പനി ഊന്നല്‍ നല്‍കുന്നത്. കര്‍ണാടകയിലെ ജനങ്ങള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കുകയാണ് കര്‍ണാടകയിലും തമിഴ്‌നാട്ടിലും പുതിയ ശാഖകള്‍ തുടങ്ങുന്നതിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് പുത്തന്‍ ശാഖകളുടെ ഉദ്ഘാടനത്തെക്കുറിച്ച് പറയാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കമ്പനിയുടെ മാനേജിങ് ഡയറക്‌ടര്‍ ശൈലജ കിരണ്‍ പറഞ്ഞു. തങ്ങളുടെ ഏറ്റവും മികച്ച സേവനങ്ങള്‍ ഇടപാടുകാര്‍ക്ക് പ്രതീക്ഷിക്കാമെന്നും അവര്‍ ഉറപ്പ് നല്‍കി. കഴിഞ്ഞ ആറ് പതിറ്റാണ്ടായി മാര്‍ഗദര്‍ശി ജനങ്ങളെ പിന്തുണയ്ക്കുന്നു. 1962ല്‍ ആരംഭിച്ച സ്ഥാപനം വിശ്വാസ്യതയുടെ വിളക്കുമരമായി നിലകൊള്ളുന്നു. നിലവില്‍ 9,396 കോടിരൂപയാണ് കമ്പനിയുടെ ആസ്‌തി. വിശ്വാസ്യത, സുതാര്യത തുടങ്ങിയ കമ്പനി ഉറപ്പ് നല്‍കുന്നു.
Last Updated : Dec 11, 2024, 12:16 PM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.