ഷംഷാബാദില്‍ മാർഗദർശി ചിറ്റ് ഫണ്ടിന്‍റെ 117-ാം ശാഖ; ഉദ്ഘാടനചടങ്ങുകള്‍ തത്സമയം - MARGADARSI CHIT FUND NEW BRANCH
🎬 Watch Now: Feature Video
Published : Nov 16, 2024, 4:08 PM IST
|Updated : Nov 16, 2024, 4:39 PM IST
ഹൈദരാബാദ്: ചിറ്റ് ഫണ്ട് വ്യവസായത്തില്‍ വിശ്വസ്‌തരായ മാർഗദർശി ചിറ്റ് ഫണ്ട് പ്രവർത്തനം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി തെലങ്കാനയിലെ ഷംഷാബാദില്‍ 117-ാമത് ശാഖ ആരംഭിക്കുന്നു. യശഃശരീരനായ മാർഗദർശി ചിറ്റ് ഫണ്ട് സ്ഥാപകൻ റാമോജി റാവുവിന്‍റെ ജന്മദിനത്തിലാണ് പുതിയ ശാഖയുടെ ഉദ്‌ഘാടനം നടക്കുന്നത്. മാർഗദർശി ചിറ്റ് ഫണ്ട് എംഡി ശൈലജ കിരൺ റാമോജി ഫിലിം സിറ്റിയിൽ നിന്ന് വെർച്ച്വലായി ഷംഷാബാദ് ബ്രാഞ്ച് ഉദ്‌ഘാടനം നിര്‍വഹിക്കും.റാമോജി റാവുവിന്‍റെ ജന്മവാര്‍ഷികത്തിന്‍റെ ഭാഗമായി ഇന്ന് ആണ് മാര്‍ഗദര്‍ശി ചിറ്റ് ഫണ്ടിന്‍റെ 116-ാം ശാഖ തെലങ്കാനയിലെ വനപര്‍ത്തിയില്‍ തുറന്നത്. മാർഗദർശി ചിറ്റ് ഫണ്ട് എംഡി ശൈലജ കിരൺ റാമോജി ഫിലിം സിറ്റിയിൽ നിന്നായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്.റാമോജി ഗ്രൂപ്പിൻ്റെ മുൻനിര കമ്പനിയായ മാർഗദർശി, 1962-ൽ സ്ഥാപിതമായത് മുതൽ സഹകരണ ധനകാര്യ സേവനങ്ങളിലെ മുൻനിരക്കാരാണ്. ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലായി പടര്‍ന്നുകിടക്കുന്ന മാര്‍ഗദര്‍ശിയുടെ ശൃംഖല കമ്പനിയുടെ പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുന്നതാണ്. വിശ്വാസം, സുതാര്യത, സാമ്പത്തിക ശാക്തീകരണം തുടങ്ങിയ മൂല്യങ്ങള്‍ മുറുകെപ്പിടിച്ചാണ് മാര്‍ഗദര്‍ശിയുടെ ജൈത്രയാത്ര.സാമ്പത്തിക പരിഹാരം എല്ലാ വീട്ടിലും പ്രാപ്യമാക്കുന്നതിനുള്ള മാർഗദർശിയുടെ യാത്രയിലെ മറ്റൊരു നാഴികക്കല്ലാവുകയാണ് ഷംഷാബാദ് ശാഖാ സമാരംഭം. ഒക്‌ടോബർ 1-ന് ആണ് മാർഗദർശി 62 -ാം വാർഷികം കൊണ്ടാടിയത്. ഒക്‌ടോബര്‍ 7 ന് മാർഗദർശി ചിറ്റ് ഫണ്ടിന്‍റെ 115-ാം ശാഖ കർണാടകയിലെ ചിക്കബല്ലാപ്പൂരിൽ ആരംഭിച്ചിരുന്നു. മാർഗദർശി ചിറ്റ് ഫണ്ട് മാനേജിങ് ഡയറക്‌ടർ ശൈലജ കിരൺ ദീപം തെളിച്ചാണ് ശാഖ ഉദ്ഘാടനം ചെയ്‌തത്. ജീവനക്കാരും ഉപഭോക്താക്കളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തിരുന്നു. മാർഗദർശി ചിറ്റ് ഫണ്ടിന്‍റെ കര്‍ണാടകയിലെ 24-ാം ശാഖയാണ് ചിക്കബല്ലാപ്പൂരിലേത്.
Last Updated : Nov 16, 2024, 4:39 PM IST