അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശിവന്‍ മൂന്നാര്‍ (45) അന്തരിച്ചു. മസ്‌തിഷ്‌കാഘാതം സംഭവിച്ച് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അത്ഭുത ദ്വീപിന്‍റെ സംവിധായകന്‍ വിനയനാണ് മരണം വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ശിവന്‍ മൂന്നാര്‍ ഇക്കാനഗര്‍ സ്വദേശിയാണ്.
അത്ഭുദ്വീപില്‍ പ്രധാന വേഷത്തിലെത്തിയ ഗിന്നസ് പക്രുവും ശിവന് ആദരാഞ്ജലി അര്‍പ്പിച്ചു. അത്ഭുതദ്വീപില്‍ എനിക്കൊപ്പം നല്ല കഥാപാത്രം ചെയ്‌ത ശിവന്‍ മൂന്നാര്‍ ..വിട പറഞ്ഞു... പ്രിയ സുഹൃത്തിന് ആദരാഞ്ജലികള്‍- എന്നാണ് താരം കുറിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അത്ഭുത ദ്വീപ് കൂടാതെ നിരവധി തമിഴ്, മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഭാര്യ രാജി, മക്കള്‍, സൂര്യദേവ്, സൂര്യകൃഷ്‌ണ. സുടല- സെല്‍വി ദമ്പതികളുടെ മകനാണു ശിവന്‍. പൊതുപരിപാടികളുടെ അനൗണ്‍സര്‍ കൂടിയായിരുന്നു ശിവന്‍.
സ്‌റ്റേജ് ഷോകളിലൂടെയാണ് ശിവന്‍ മൂന്നാര്‍ കലാരംഗത്തേക്ക് എത്തുന്നത്. തമിഴ് നടന്‍ വിജയ്‌യുമൊത്ത് അഭിനയിച്ചിരുന്നു. ഹാസ്യവേഷങ്ങളിലൂടെയാണ് ശിവന്‍ ശ്രദ്ധേയനായത്.
മുന്നൂറിലധികം കുള്ളന്‍മാര്‍ ഒന്നിച്ചഭിനയിച്ച ആദ്യ മലയാള ചിത്രമാണ് അത്ഭുത ദ്വീപ്. ഈ ചിത്രത്തിലൂടെയാണ് അജയ്‌കുമാര്‍ എന്ന പേരില്‍ അഭിനയിച്ച പക്രു ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നടന്‍ എന്നതിലൂടെ ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. പൃഥ്വിരാജും മല്ലിക കപൂറും നായിക നായക വേഷത്തില്‍ എത്തിയ ചിത്രം കൂടിയാണ് അത്ഭുതദ്വീപ്.
ജഗതി ശ്രീകുമാര്‍, ജഗദീഷ്, ഇന്ദ്രന്‍സ്, ബാബുരാജ് എന്നിവരും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം കൂടിയാണ്. 2005 ലാണ് ചിത്രം പുറത്തിറങ്ങിയത്.
Also Read:മസ്‌തിഷ്‌കാഘാതം സംഭവിച്ച് 5 ദിവസം ആശുപത്രിയില്‍, നടി മീന ഗണേഷ് അന്തരിച്ചു