ന്യൂഡൽഹി: 42-ാം ഭരണഘടനാ ഭേദഗതിയുടെ പേരില്‍ ഇന്ദിരാ ഗാന്ധിയെ വിമര്‍ശിക്കുന്നവര്‍ 44-ാം ഭേദഗതിയെ അനുകൂലിച്ച് ഇന്ദിരാ ഗാന്ധി വോട്ട് ചെയ്‌തത് മറക്കുന്നു എന്ന് കോൺഗ്രസ് എംപി ജയറാം രമേശ്. 42ാം ഭേദഗതി വഴി കൊണ്ടുവന്ന പല തീരുമാനങ്ങളും എടുത്തുകളഞ്ഞ 44ാം ഭരണഘടന ഭേദഗതിക്ക് അനുകൂലമായി ഇന്ദിരഗാന്ധിയും മറ്റ് കോൺഗ്രസ് പ്രവര്‍ത്തകരും വോട്ട് ചെയ്‌ത കാര്യം പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവർ വിട്ടുപോകുന്നു എന്നും ജയറാം രമേശ് എക്‌സിൽ കുറിച്ചു.
ഭരണഘടനയെ കുറിച്ചുള്ള ചർച്ചയ്ക്കിടെ പ്രധാനമന്ത്രിയും ഭരണപക്ഷ എംപിമാരും, 1976 ഡിസംബറിൽ പാസാക്കിയ 42-ാം ഭേദഗതി ചൂണ്ടിക്കാണിച്ച് ഇന്ദിരാ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്തി എന്ന വിമര്‍ശം 42-ാം ഭേദഗതി നേരിടുന്നുണ്ട്.
എന്നാല്‍ 42-ാം ഭേദഗതിയിലെ പല വ്യവസ്ഥകളും 50 വർഷത്തിനു ശേഷവും ഭരണഘടനയുടെ അവിഭാജ്യഘടകമായി തുടരുന്നുണ്ടെന്നും ജയറാം രമേശ് അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്ന് കോടതി പറഞ്ഞ 'സോഷ്യലിസ്റ്റ്', 'സെക്കുലർ' എന്നീ വാക്കുകൾ 42ാം ഭേദഗതിയിലൂടെയാണ് ഭരണഘടനയുടെ ഭാഗമായതെന്നും രമേശ് ചൂണ്ടിക്കാണിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആർട്ടിക്കിൾ 39എ (തുല്യനീതിയും നിയമസഹായവും നൽകുക), ആർട്ടിക്കിൾ 43എ, ആർട്ടിക്കിൾ 48എ (പരിസ്ഥിതി സംരക്ഷണവും വനം വന്യജീവി സംരക്ഷണവും), ആർട്ടിക്കിൾ 5എ എന്നിവയും 42ാം ഭേദഗതിയുടെ ഭാഗമായാണ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ ജുഡീഷ്യൽ പുനരവലോകനം കൂടാതെ പാർലമെൻ്റിന് ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലും മാറ്റം വരുത്താന്‍ കഴിയുന്നത് കോടതികളുടെ അധികാരം ഇല്ലാതാക്കുന്നതാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മൗലികാവകാശങ്ങൾ ഇല്ലാതാക്കാനും ജുഡീഷ്യറിയെ നിയന്ത്രിക്കാനും ഇത് അന്നത്തെ സർക്കാരിനെ പ്രാപ്‌തമാക്കിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അടിയന്തരാവസ്ഥ കാലത്ത് ഭരണഘടന ദുരുപയോഗം ചെയ്യുകയും ജനാധിപത്യം ഇല്ലാതാക്കുകയും ചെയ്‌തതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Also Read: തെരഞ്ഞെടുപ്പ് ചട്ട ഭേദഗതി; ഭേദഗതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് സിപിഎം