ന്യൂഡൽഹി: കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) സംഘടിപ്പിക്കുന്ന ക്രിസ്‌മസ് ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ന്യൂഡൽഹി സിബിസിഐ സെൻ്ററിൽ നാളെ (ഡിസംബർ 23) വൈകിട്ട് 6.30ന് ആണ് ക്രിസ്‌മസ് ആഘോഷങ്ങൾ നടക്കുക. കത്തോലിക്കാ സഭയുടെ ആസ്ഥാനത്ത് നടക്കുന്ന ആഘോഷ പരിപാടിയിൽ ആദ്യമായാണ് ഒരു പ്രധാനമന്ത്രി പങ്കെടുക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കർദിനാൾമാർ, ബിഷപ്പുമാർ, പ്രമുഖ വ്യക്തികൾ എന്നിവരുൾപ്പെടെ ക്രിസ്‌ത്യൻ സമൂഹത്തിലെ പ്രധാന നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തുമെന്നാണ് പ്രതീക്ഷ. 1944ൽ സ്ഥാപിതമായ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ രാജ്യത്തുടനീളമുള്ള കാത്തോലിക്കരുടെ താത്‌പര്യങ്ങളെ പ്രതിനിധീകരിക്കുന്ന സ്ഥാപനമാണ്.
ഡിസംബർ 19ന്, കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ വസതിയിൽ സംഘടിപ്പിച്ച ക്രിസ്‌മസ് ആഘോഷത്തിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് ഇക്കാര്യം പ്രധാനമന്ത്രി പങ്കുവെച്ചത്.
Also Read: റെയില്‍വെയുടെ ക്രിസ്‌മസ് സര്‍പ്രൈസ്; ബെംഗളൂരു - തിരുവനന്തപുരം പ്രത്യേക ട്രെയിന്‍ സര്‍വീസ്