thumbnail

By ETV Bharat Kerala Team

Published : Jan 24, 2024, 4:15 PM IST

ETV Bharat / Videos

സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതായി ജോണി നെല്ലൂര്‍; മാണി കോണ്‍ഗ്രസില്‍ ചേക്കേറിയേക്കും

കോട്ടയം:  സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതായി ജോണി നെല്ലൂർ. യുഡിഎഫിൽ നിന്നുണ്ടായ അവഗണനയാണ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് രാജി വയ്ക്കാൻ കാരണമെന്നും ജോണി നെല്ലൂർ പറഞ്ഞു(Johnny Nellore to active politics).
കേരളാ കോൺഗ്രസ് എമ്മുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം  നേതൃത്വവുമായി ആശയവിനിമയം നടത്തുമെന്നും വ്യക്തമാക്കി. പാർലമെൻ്ററി മോഹമോ, സ്ഥാനമാനങ്ങൾ ആഗ്രഹിച്ചോ അല്ല പുതിയ തീരുമാനമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. രാജ്ഭവൻ മാർച്ചിൽ മുൻ നിരയിൽ തനിക്ക് ഇരിപ്പിടം തന്നില്ല. സ്വാഗത പ്രസംഗം നടത്തിയപ്പോൾ പേര് പറഞ്ഞില്ലെന്നും ജോണി നെല്ലൂർ പറഞ്ഞു(Johnny Nellore back to kerala Congress).

രാഹുൽ ഗാന്ധി വന്ന വേദിയിൽ കസേര നൽകിയില്ലെന്നും തന്നെ യുഡിഎഫ് നിരന്തരം അപമാനിച്ചുവെന്നും ജോണി നെല്ലൂർ പറഞ്ഞു. കേരള കോൺഗ്രസ് (എം) ആണ് തന്‍റെ മാതൃ സംഘടന. അവിടേക്ക് മടങ്ങണമെന്ന ആഗ്രഹം ആ പാർട്ടിയുടെ നേതൃത്വത്തോട് പങ്കുവയ്ക്കും. അവരാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ജോണി നെല്ലൂർ കൂട്ടിച്ചേർത്തു.  

ജോണി നെല്ലൂര്‍ ആദ്യം എംഎല്‍എ ആയത് കേരള കോണ്‍ഗ്രസില്‍ എമ്മില്‍ നിന്നാണ്. പിന്നീട് ടി എം ജേക്കബ് പാര്‍ട്ടി രൂപവത്ക്കരിച്ചപ്പോള്‍ എംഎല്‍എയും ചെയര്‍മാനുമായി. പിന്നീട് ഔഷധി ചെയര്‍മാനുമായി. അതിന് ശേഷം കേരള കോണ്‍ഗ്രസ് ജോസഫിലുമെത്തി. അവിടെ നിന്നാണ് മാസങ്ങള്‍ക്ക് മുമ്പ് എന്‍ പിപി എന്ന പാര്‍ട്ടി രൂപീകരിച്ചത്.(Formed NPP three months ago) മൂന്ന് പതിറ്റാണ്ട് നീണ്ട യുഡിഎഫ് ബന്ധം  2023 ഏപ്രിലില്‍ അവസാനിപ്പിച്ചിരുന്നു.  

Also Read: 'ബിജെപിയോട് അയിത്തമില്ല';ജോണി നെല്ലൂര്‍ കേരള കോൺഗ്രസ് വിട്ടു, ദേശീയ തലത്തിൽ രൂപീകരിക്കുന്ന ക്രൈസ്‌തവ പാർട്ടിയുടെ ഭാഗമാകും

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.