റോഡ് മുറിച്ച് കടക്കവേ കാര്‍ ഇടിച്ചിട്ടു; വയോധികന് ദാരുണാന്ത്യം - Car Accident In Kollam and thrissur - CAR ACCIDENT IN KOLLAM AND THRISSUR
🎬 Watch Now: Feature Video
Published : Sep 19, 2024, 8:35 PM IST
കൊല്ലം: പതാരം ജങ്‌ഷന് സമീപം കാറിടിച്ച് കാൽനട യാത്രികന്‍ മരിച്ചു. ശൂരനാട് സ്വദേശി രാജനാണ് (66) മരിച്ചത്. റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടയാണ് അപകടം. ഇന്നലെ (സെപ്‌റ്റംബർ 18) രാത്രിയായിരുന്നു സംഭവം. റോഡ് മുറിച്ച് കടക്കുന്നതിനിടെ വേഗത്തിലെത്തിയ കാര്‍ ഇടിച്ചിടുകയായിരുന്നു. സംഭവത്തിന് പിന്നാലെ രാജനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ സ്ഥലത്ത് എത്തിയ ശൂരനാട് പൊലീസ് വാഹനം കസ്‌റ്റഡിയിലെടുത്തു. അപകടത്തിൻ്റെ സിസിടിവി ദൃശ്യം പൊലീസ് ശേഖരിച്ചു. മൃതദേഹം പോസ്‌റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അതേസമയം ദേശീയപാത 66ൽ തൃപ്രയാർ സെൻ്ററിനടുത്ത് കണ്ടെയ്‌നർ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരായ രണ്ട് പേർ മരിച്ചു. വലപ്പാട് കോതകുളം ബീച്ച് സ്വദേശി ആശിർവാദ് (18), വലപ്പാട് മാലാഖവളവ് സ്വദേശി ഹാഷിം (18) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന വലപ്പാട് കോതകുളം സ്വദേശി നിഹാലിനെ പരിക്കുകളോടെ തൃശൂരിലെ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് (സെപ്‌റ്റംബര്‍ 19) പുലർച്ചെ രണ്ടരയോടെ തൃപ്രയാർ വിബി മാളിനടുത്തായിരുന്നു അപകടം. വലപ്പാട് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.