സ്വകാര്യ ബസും പിക്കപ്പും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക് - Kottarakkara private bus accident
🎬 Watch Now: Feature Video
Published : Sep 13, 2024, 8:30 AM IST
കൊല്ലം: കൊട്ടാരക്കരയില്‍ സ്വകാര്യ ബസും പിക്കപ്പും കൂട്ടിയിടിച്ചു. നിരവധി പേർക്ക് പരിക്ക്. കൊട്ടാരക്കര പുത്തൂർ റോഡിൽ കുന്നത്തൂർ പാലത്തിന് സമീപം ഇന്നലെ (സെപ്‌റ്റംബര്‍ 12) വൈകിട്ട് 4.30 ഓടെയാണ് അപകടമുണ്ടായത്. കൊട്ടാരക്കര ഭാഗത്ത് നിന്നും വന്ന പിക്കപ്പും ഭരണിക്കാവ് ഭാഗത്ത് നിന്നും കൊട്ടാരക്കരയിലേക്ക് പോയ സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്വകാര്യ ബസ് സമീപത്ത് പാർക്ക് ചെയ്‌തിരുന്ന ടൂറിസ്റ്റ് ബസിലും പിക്കപ്പ് തൊട്ടുപിന്നാലെ വന്ന കാറിലും ഇടിച്ചു. സ്വകാര്യ ബസിലെ യാത്രക്കാർ, പിക്കപ്പ് ഡ്രൈവർ എന്നിവരടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിലും ശാസ്‌താംകോട്ടയിലെ വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വടക്കാഞ്ചേരിയില്‍ കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അമിത വേഗത്തിലെത്തിയ ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അകമല ഫ്ലൈവെൽ വളവിൽ വച്ചാണ് ബസിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ടത്. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും തൃശൂരിലേക്ക് സര്‍വീസ് നടത്തുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിന് പിന്നാലെ വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.