ETV Bharat / technology

അൺലിമിറ്റഡ് കോളിങ്, സൗജന്യ ഡാറ്റ, 56 ദിവസം വാലിഡിറ്റി! ബിഎസ്‌എൻഎല്ലിന്‍റെ പുതിയ റീച്ചാർജ് പ്ലാനിനെ കുറിച്ചറിയാം - BSNL 298 RECHARGE PLAN DETAILS

ആകർഷകമായ പുതിയ റീച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ച് ബിഎസ്‌എൻഎൽ. പ്രതിദിനം 1 ജിബി സൗജന്യ ഡാറ്റയും അൺലിമിറ്റഡ് കോളിങും അടക്കം നൽകുന്ന 56 ദിവസം വാലിഡിറ്റിയുള്ള പ്ലാനിലെ മറ്റ് ആനുകൂല്യങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം.

BSNL BEST RECHARGE PLANS IN KERALA  ബിഎസ്‌എൻഎൽ  ബിഎസ്‌എൻഎൽ 298 റീച്ചാർജ് പ്ലാൻ  ബിഎസ്‌എൻഎൽ റീച്ചാർജ് പ്ലാനുകൾ
Representative image (ETV Bharat)
author img

By ETV Bharat Tech Team

Published : Sep 25, 2024, 11:48 AM IST

ഹൈദരാബാദ്: ജിയോ, എയർടെൽ, വിഐ എന്നീ പ്രമുഖ ടെലികോം കമ്പനികളുടെ റീച്ചാർജ് പ്ലാനുകളുടെ വില കഴിഞ്ഞ ജൂലൈ മുതൽ കുത്തനെ ഉയർന്നിരുന്നു. ഇതോടെ സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിലേക്ക് മാറുകയാണ് ആളുകൾ. ഇത് കണക്കിലെടുത്ത് ഉപഭോക്താക്കളെ ആകർഷിക്കാനായി പുതിയ ഡാറ്റ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്‌എൻഎൽ.

56 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം ഡാറ്റയും അൺലിമിറ്റഡ് കോളിങും നൽകുന്ന വില കുറഞ്ഞ പ്ലാൻ ആണ് ബിഎസ്‌എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. 298 രൂപയുടെ പ്രീപെയ്‌ഡ് റീചാർജ് പ്ലാനാണ് ഇത്. ജിയോയുടെ നിലവിലെ പ്ലാനുകൾ അപേക്ഷിച്ച് തുല്യമായ ആനുകൂല്യങ്ങൾ നൽകികൊണ്ട് പകുതി വിലയ്ക്ക് ഈ പ്ലാനുകൾ ലഭ്യമാണ്. ഈ റീച്ചാർജ് പ്ലാനിൽ നിങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ആനുകൂല്യങ്ങൾ:

  • ലോക്കൽ, എസ്‌ടിഡി അൺലിമിറ്റഡ് വോയ്‌സ് കോളിങ്
  • പ്രതിദിനം 1 ജിബി ഡാറ്റ
  • 100 എസ്എംഎസ്
  • ബിഎസ്എൻഎൽ ട്യൂൺ ആക്‌സസ്
  • ഇറോസ് നൗ എൻ്റർടൈൻമെൻ്റ് സബ്‌സ്‌ക്രിപ്‌ഷൻ

56 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് പ്രതിദിനം 1 ജിബി അതിവേഗ ഡാറ്റ ലഭിക്കും. പ്രതിദിന പരിധി കഴിഞ്ഞാൽ നെറ്റ്‌ർക്ക് വേഗം കുറയും. കൂടാതെ ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്‌ടിഡി, റോമിങ് കോളുകൾ ചെയ്യാനാകും. പ്രതിദിനം 100 സൗജന്യ എസ്എംഎസും ബിഎസ്എൻഎൽ ട്യൂണുകളിലേക്ക് ആക്‌സസും ലഭിക്കും. ഇത് നിങ്ങളുടെ പ്രിയപ്പെട്ട പാട്ടുകൾ കോളർ ട്യൂണുകളായി സജ്ജീകരിക്കാൻ നിങ്ങളെ അനുവദിക്കും. ബിഎസ്എൻഎൽ വെബ്സൈറ്റ് വഴിയോ, മറ്റ് ഓൺലൈൻ റീചാർജ് ആപ്പുകൾ വഴിയോ, പോർട്ടലുകൾ വഴിയോ റീചാർജ് ചെയ്യാനാകും.

5G സേവനം ആരംഭിക്കാനൊരുങ്ങുന്നു:

2025 ജനുവരിയിൽ 5G സേവനം ആരംഭിക്കാൻ തയ്യാറെടുക്കുന്നതായി ബിഎസ്‌എൻഎൽ അറിയിച്ചിരുന്നു. പുതിയ 4G സിം എടുക്കാനും, പോർട്ട് ചെയ്യാനും, അപ്‌ഗ്രേഡ് ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് ഓൺലെനായി തന്നെ ചെയ്യാനുള്ള സംവിധാനവും ബിഎസ്‌എൻഎൽ ഇപ്പോൾ അവതരിപ്പിച്ചിട്ടുണ്ട്. അഡ്രസ് നൽകികൊണ്ട് ഓൺലൈനായി ഓർഡർ നൽകിയാൽ സിം വീട്ടിലെത്തും.

Also Read: ലക്ഷ്യമിടുന്നത് 5ജി വിപുലീകരണം; 30,000 കോടി രൂപയുടെ വന്‍ കരാറില്‍ ഒപ്പിട്ട് വിഐ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.