ETV Bharat / bharat

മരത്തിന്‍റെ വേരുകളിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കാമെന്ന് ഐടിഐ ബിരുദധാരി; ഐഡിയ കിട്ടിയത് ഋഗ്വേദത്തില്‍ നിന്നെന്ന് വാദം - ELECTRICITY FROM TREE ROOTS

മോഡലിന്‍റെ ഗ്രൗണ്ട് ടെസ്‌റ്റിങ് അടുത്ത മാസം ബുന്ദേൽഖണ്ഡ് സർവകലാശാലയിലെ വിദഗ്‌ധർ നടത്തും...

ELECTRICITY FROM ROOT OF TREE  ELECTRICITY PRODUCTION  മരത്തിന്‍റെ വേരിൽ നിന്ന് വൈദ്യുതി  വൈദ്യുതി ഉത്പാദന പ്രക്രിയ
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 19, 2025, 8:48 PM IST

കാൺപൂർ: മരങ്ങളുടെ വേരുകളിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിച്ചതായി ഉത്തർപ്രദേശ് സ്വദേശിയായ ഐടിഐ ബിരുദധാരി. ഉത്തർപ്രദേശിലെ ബസ്‌തിയിൽ നിന്നുള്ള പ്രമോദ് പാണ്ഡെയാണ് കർഷകർക്ക് മരങ്ങളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നത്.

നെതർലാൻഡ്‌സ് ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ടെന്നും ഇന്ത്യയിലും ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നും പ്രമോദ് പാണ്ഡെ അവകാശപ്പെടുന്നു.

വേദങ്ങളിൽ നിന്നും ഉപനിഷത്തുകളിൽ നിന്നും പ്രചോദനം: ബിഎസ്‌സി ഗണിതത്തിനൊപ്പം ഐടിഐ പഠനം പൂർത്തിയാക്കിയ പ്രമോദ് പാണ്ഡെ, വൈദ്യുത ഉപകരണങ്ങൾ നന്നാക്കുന്ന ജോലി ചെയ്‌തിരുന്നു. തന്‍റെ കണ്ടുപിടിത്തത്തിനായി ഋഗ്വേദത്തിൽ നിന്നുള്ള നിരവധി ഉപനിഷത്തുകൾ വായിച്ചതായി പ്രമോദ് പറയുന്നു.

ELECTRICITY FROM ROOT OF TREE  ELECTRICITY PRODUCTION  മരത്തിന്‍റെ വേരിൽ നിന്ന് വൈദ്യുതി  വൈദ്യുതി ഉത്പാദന പ്രക്രിയ
റൂട്ട് റിയാക്‌ടര്‍ മോഡല്‍ (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ശ്വേതാശ്വതര ഉപനിഷത്തിലെ പണത്തിന്‍റെയും കടത്തിന്‍റെയും സിദ്ധാന്തം താൻ വായിച്ച് മനസിലാക്കിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇതില്‍ നിന്നാണ് മരങ്ങളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്ന ചിന്ത വന്നതെന്നും പ്രമോദ് പാണ്ഡെ പറഞ്ഞു.

2011 ൽ, തന്‍റെ വീടിനടുത്തുള്ള ഒരു ആൽ മരത്തിന്‍റെ വേരുകൾക്ക് സമീപം ഇലക്‌ട്രോഡുകൾ സ്ഥാപിച്ചപ്പോള്‍ ഒരു വോൾട്ട് ഡറക്‌ട് കറണ്ട് ഉൽപ്പാദിപ്പിക്കപ്പെട്ടതായി കണ്ടെത്തിയെന്ന് പാണ്ഡെ പറഞ്ഞു. ഏതാനും വർഷത്തെ കഠിനാധ്വാനത്തിനു ശേഷം ഒരു റൂട്ട് റിയാക്‌ടറിന്‍റെ മാതൃക നിർമ്മിച്ചു. ഇത് മരങ്ങൾക്കടിയിൽ വെച്ച് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും ഇദ്ദേഹം പറയുന്നു.

സ്‌റ്റാർട്ടപ്പായി വളര്‍ന്ന ഗവേഷണം: 2016 ൽ, നാർസി മോഞ്ചി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് സ്‌റ്റഡീസ് (ഡീംഡ് യൂണിവേഴ്‌സിറ്റി) തന്‍റെ കണ്ടുപിടിത്തം അംഗീകരിച്ചതായി പ്രമോദ് പാണ്ഡെ പറഞ്ഞു. തന്‍റെ കണ്ടുപിടിത്തത്തിന്‍റെ സവിശേഷത മനസിലാക്കിയ വിദഗദ്‌ധര്‍ അവരുടെ സ്ഥാപനത്തിലെ അടൽ ഇന്നൊവേഷൻ സെന്‍ററിൽ അത് ഇൻകുബേറ്റ് ചെയ്‌തതായും അദ്ദേഹം പറഞ്ഞു. സ്‌റ്റാർട്ടപ്പിന് പിന്നീട് 'ബനായെ എനർജി പ്രൈവറ്റ് ലിമിറ്റഡ്' എന്ന് പേരിട്ടു.

മരങ്ങളുടെ വേരുകളിൽ നിന്ന് എങ്ങനെ വൈദ്യുതി?

തന്‍റെ റൂട്ട് റിയാക്‌ടർ മോഡലിലൂടെ മുംബൈയിൽ 10 വോൾട്ട് വരെ ആൾട്ടർനേറ്റ് കറണ്ട് (എസി) ഉത്പാദിപ്പിച്ചതായി പാണ്ഡെ അവകാശപ്പെട്ടു. പാണ്ഡെയുടെ മോഡലിന്‍റെ ഗ്രൗണ്ട് ടെസ്റ്റിങ് അടുത്ത മാസം ബുന്ദേൽഖണ്ഡ് സർവകലാശാലയിലെ വിദഗ്‌ധർ നടത്തും.

ട്രാൻസ്‌ഫോർമറുകൾ പോലെ തന്നെയാണ് തന്‍റെ റൂട്ട് റിയാക്‌ടർ മോഡലും പ്രവർത്തിക്കുന്നതെന്ന് പാണ്ഡെ പറഞ്ഞു. റൂട്ട് റിയാക്‌ടർ മോഡലിലെ പ്രൈമറി ഫേസിൽ സ്വിച്ചിങ് വഴി വൈദ്യുതി പ്രസരിപ്പിക്കുമ്പോൾ സെക്കൻഡറി ഫേസിൽ നമുക്ക് ലഭിക്കുന്ന വൈദ്യുതി ഇൻഡ്യൂസ്‌ഡ് രൂപത്തിലാണ്. ഇത് എങ്ങോട്ട് വേണമെങ്കിലും അയയ്ക്കാൻ പാകത്തിലാണ് എന്നും പാണ്ഡെ വിശദീകരിച്ചു.

ഒരു ട്രാൻസ്‌ഫോർമറിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. പ്രാഥമിക ഫേസിൽ സബ്‌സ്റ്റേഷനിൽ നിന്ന് വൈദ്യുതി സ്വീകരിക്കുന്നു. അത് സെക്കൻഡറി ഫേസിൽ പ്രവേശിച്ച് വീടുകളില്‍ എത്തുന്നു എന്നും പ്രമോദ് പാണ്ഡെ പറഞ്ഞു.

Also Read: മനുഷ്യനെ വഴിതെറ്റിക്കുന്ന ഒരു കാട്ടുചെടി!!!; ഒരു ഗ്രാമം പേര് പറയാന്‍ പോലും പേടിക്കുന്ന ഭൂലന്‍ ബേല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.