ആനന്ദ് അംബാനി രാധിക മെര്‍ച്ചന്‍റ് വിവാഹം; പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് തുടക്കമായി - ആനന്ദ് അംബാനി രാധിക മെര്‍ച്ചന്‍റ്
🎬 Watch Now: Feature Video
Published : Feb 29, 2024, 5:19 PM IST
ഗാന്ധി നഗര്‍: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെയും വ്യവസായിയായ വീരേന്‍ മര്‍ച്ചന്‍റിന്‍റെ മകള്‍ രാധിക മെര്‍ച്ചന്‍റെയും വിവാഹം മാര്‍ച്ച് മൂന്നിന്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ക്ക് ഗുജറാത്തിലെ ജാംനഗറില്‍ തുടക്കമായി. മുകേഷ് അംബാനിയുടെ അമ്മയുടെ നാടാണ് ജാംനഗര്‍. അതുകൊണ്ട് ചടങ്ങുകള്‍ക്ക് ജാംനഗര്‍ വേദിയായത്. താരങ്ങള്‍ അടക്കം നിരവധി പേരാണ് അന്നസേവയില്‍ പങ്കെടുക്കാനെത്തിയത്. മിസ് വേൾഡ് മാനുഷി, അർജുൻ കപൂർ, സൽമാൻ ഖാൻ, ആലിയ ഭട്ട്, പരിമൾ നത്വാനി തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തി. വിവാഹ ദിനം വരെയുള്ള ചടങ്ങുകളിലെല്ലാം അന്നസേവയുണ്ടാകും. പ്രദേശവാസികള്‍ അടക്കം 50,000ത്തിലധികം പേര്‍ക്കാണ് അന്നസേവയിലൂടെ ഭക്ഷണം വിളമ്പിയത്. ഭക്ഷണം വിളമ്പുന്നതും കഴിപ്പിക്കുന്നതും അംബാനി കുടുംബം തലമുറകളായി തുടര്‍ന്ന് വരുന്ന പാരമ്പര്യമാണ്. മംഗളകരമായ ചടങ്ങുകള്‍ക്ക് മുമ്പ് നിരവധി പേര്‍ക്ക് അന്ന വിതരണവും അംബാനി കുടുംബം നടത്താറുണ്ട്. ആനന്ദ് അംബാനിയും തന്‍റെ വിവാഹ ജീവിതത്തിന് തുടക്കം കുറിച്ചത് അന്നസേവയിലൂടെയാണ്. അതിഥികള്‍ക്ക് ആനന്ദും രാധികയും ഭക്ഷണം വിളമ്പി. ഭക്ഷണം വിളമ്പുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അന്ന സേവ ചടങ്ങുകള്‍ക്ക് ശേഷം അതിഥികള്‍ക്കായി നിരവധി പരിപാടികളും ഒരുക്കിയിരുന്നു. പ്രശസ്‌ത ഗുജറാത്തി ഗായകന്‍ കൂര്‍ത്തിദാന്‍ ഗാധ്വിയുടെ സംഗീത പരിപാടി അതിഥികളെ ഹരം കൊള്ളിച്ചു. വിവാഹത്തിന് മുമ്പ് നടക്കുന്ന ചടങ്ങുകള്‍ പരാമ്പരാഗതവും ആഢംബരവുമായിരിക്കും. ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന അതിഥികള്‍ക്ക് ഗുജറാത്തിലെ കച്ചിലെ വനിത നെയ്‌ത്തുകാര്‍ നെയ്‌ത പരമ്പരാഗത രീതിയിലുള്ള സ്‌കാര്‍ഫുകളും (ഷാള്‍) വിതരണം ചെയ്‌തു.