കാറുകള്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു; കുഞ്ഞുൾപ്പെടെ നാല് പേര്‍ക്ക് പരുക്ക്, സംഭവം പത്തനംതിട്ടയിൽ - car accident in Pathanamthitta - CAR ACCIDENT IN PATHANAMTHITTA
ഏനാത്ത് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 27-കാരിക്ക് ദാരുണാന്ത്യം.


Published : May 10, 2024, 7:41 PM IST
പത്തനംതിട്ട: എംസി റോഡില്‍ ഏനാത്ത് കാറുകള്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു. 10 ദിവസം പ്രായമായ കുഞ്ഞടക്കം നാല് പേര്‍ക്ക് പരുക്ക്. കൊല്ലം കുന്നിക്കോട് ശ്രീശൈലം വീട്ടില്‍ രഞ്ജിത്തിന്‍റെ ഭാര്യ ഗോപിക (27) ആണ് മരിച്ചത്. രഞ്ജിത്ത് (38), പിതാവ് രാധാകൃഷ്‌ണന്‍ (57), ഗോപികയുടെ അമ്മ രാധാമണി (54), 10 ദിവസം പ്രായമായ കുഞ്ഞ് എന്നിവര്‍ക്കാണ് പരുക്ക്.
പരിക്കേറ്റവരെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് നിസാര പരിക്കേറ്റു. വെളളിയാഴ്‌ച പുലര്‍ച്ചെ മൂന്നരയോടെ ഏനാത്ത് എംജി ജങ്ഷന് സമീപമായിരുന്നു അപകടം നടന്നത്. അപകടത്തിൽ സാരമായി പരിക്കേറ്റ ഗോപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അസുഖ ബാധിതനായ കുഞ്ഞിനെ അടുരിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി കാണിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. ഗോപികയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് കുടുങ്ങിയവരെ പുറത്തെടുത്തത്.