തിരുവനന്തപുരം: ഉറക്കമിളച്ച് പഠിച്ച് ഒരു സര്‍ക്കാര്‍ ജോലി എന്ന സ്വപ്‌നം തലയിണയ്ക്ക് പിന്നില്‍ വച്ച് അല്‍പ്പം ഉറങ്ങുന്ന കേരളത്തിലെ അഭ്യസ്ഥ വിദ്യര്‍ക്ക് എന്നും ഒരു ദന്തഗോപുരമാണ് പട്ടത്തെ പിഎസ്‌സി ആസ്ഥാനമായ തുളസി ഹില്‍സ്. ഒരു ചെയര്‍മാനും 20 അംഗങ്ങളും അടങ്ങുന്ന ആ വരേണ്യ വൃന്ദത്തിന്‍റെ ഔദാര്യത്തില്‍ കറങ്ങുന്ന ഉദ്യോഗാര്‍ഥികളുടെ വിധി. ഭാഗ്യമുള്ള ഒരുപിടി ആളുകള്‍ അപ്പുറത്തെത്തുമ്പോള്‍ ഭൂരിഭാഗത്തിന്‍റെയും വിധി പുറത്തിറക്കാനായിരിക്കും. അങ്ങനെ പുറത്താകുന്നവരുടെ മനസിലുമുണ്ടാകും പിഎസ്‌സിസി അധികാരികളുടെ അവഹേളനവും അവഗണനയും.
അതിനിടയില്‍ ദേ... പിഎസ്‌സി ചെയര്‍മാന്‍റെയും അംഗങ്ങളുടെയും ശമ്പളം കുത്തനെ കൂട്ടിയെന്ന വാര്‍ത്തയും. പുതിയ ശമ്പളത്തിന്‍റെയും ആനുകൂല്യങ്ങളുടെയും വിശദാംശങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. പക്ഷേ പിഎസ്‌സി ചെയര്‍മാന്‍റെയും അംഗങ്ങളുടെയും നിലവിലെ ശമ്പളവും ആനുകൂല്യങ്ങളും പെന്‍ഷനും അറിഞ്ഞാല്‍ പുറത്തായ ഉദ്യോഗാര്‍ഥികള്‍ മാത്രമല്ല, അകത്തായവര്‍ പോലും ഞെട്ടിപ്പോകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ അഥവാ പിഎസ്‌സിക്ക് നിലവില്‍ ഒരു ചെയര്‍മാനും 20 അംഗങ്ങളുമാണുള്ളത്. ഇവരുടെ ഔദ്യോഗിക കാലാവധി 6 വര്‍ഷമാണ്. ചെയര്‍മാന്‍റെ അടിസ്ഥാന ശമ്പളം 74,290 രൂപ. ഇതിന് പുറമെ 246 ശതമാനം ഡിഎ. ഇതുള്‍പ്പെടെ ശമ്പളം 2,18,000 ആകും.
ചെയര്‍മാന്‍റെ മറ്റ് ആനുകൂല്യങ്ങള്‍: വീടിന് വാടകയില്ല. ചെയര്‍മാന്‍റെ ഇഷ്‌ടാനുസരണം എല്ലാ സൗകര്യങ്ങളുമുള്ള വീട് വാടകയ്‌ക്കെടുക്കാം. എത്ര രൂപയായാലും വാടക സര്‍ക്കാര്‍ നല്‍കും. ചെയര്‍മാന് സര്‍ക്കാര്‍ വാഹനമില്ല. സ്വന്തം ഇഷ്‌ടത്തിനനുസരിച്ചുള്ള വാഹനം ഉപയോഗിക്കാം. ചെലവ് സര്‍ക്കാര്‍ വഹിക്കും. ഇത് ഔദ്യോഗിക കാലാവധി മുഴുവന്‍ ഉപയോഗിക്കാം. സ്വന്തമായി ഒരു ഡ്രൈവറെ നിയമിക്കാം. ഡ്രൈവര്‍ക്ക് സര്‍ക്കാര്‍ ഡ്രൈവറുടെ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കും. 6 വര്‍ഷമാണ് കാലാവധി. ഡ്രൈവറുടെ ശമ്പളവും ആനുകൂല്യങ്ങളും സര്‍ക്കാര്‍ വഹിക്കും.
അംഗങ്ങള്‍ക്ക്: അടിസ്ഥാന ശമ്പളം 70,290 രൂപ. ഡിഎ 246 ശതമാനം. ആകെ ഏകദേശം 2,12,000 രൂപ.
വീട്ടുവാടക അലവന്‍സ് -10,000 രൂപ.
വാഹനത്തിന് പ്രതിമാസം 5000 രൂപ.
വാഹനത്തിന് സര്‍ക്കാര്‍ സ്‌കെയിലില്‍ ഒരു ഡ്രൈവറെ കാലാവധി കഴിയും വരെ നിയമിക്കാം. അംഗത്തിന് ഒരു കിലോമീറ്ററിന് 15 രൂപ യാത്രാ ബത്ത. ഉദാഹരണത്തിന് ഒരു പിഎസ്‌സി അംഗം കാസര്‍കോട് ഒരു ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പോകുന്നതിന് അങ്ങോട്ടുമിങ്ങോട്ടും 1200 കിലോമീറ്ററുണ്ട്. അതില്‍ ഓരോ കിലോമീറ്ററിന് 15 രൂപ നിരക്കില്‍ യാത്രാ ബത്ത ലഭിക്കും. യാത്ര മിക്കവാറും ട്രെയിനിലായിരിക്കും.
പെന്‍ഷന്‍: ചെയര്‍മാനും അംഗങ്ങളും വിരമിച്ചു കഴിയുന്ന ദിവസം മുതല്‍ പ്രതിമാസം 1,20,00 രൂപ പെന്‍ഷന്‍ ലഭിക്കും. മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ച പുതിയ ശമ്പള സ്‌കെയില്‍ നിലവില്‍ വരുമ്പോള്‍ ഇപ്പോഴത്തേതില്‍ നിന്ന് ഗണ്യമായ വര്‍ധനയായിരിക്കും പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും ലഭിക്കുക.
Also Read: കെഎസ്ആർടിസിയിലെ പരസ്യം വീണ്ടും സ്വകാര്യ ഏജൻസികളിലേക്ക്