ക്യാപ്‌റ്റനുമായി വാക്കേറ്റം; കളംവിട്ട അല്‍സരി ജോസഫിന് രണ്ട് മത്സരങ്ങളില്‍ വിലക്ക് - ALZARRI JOSEPH SHAI HOPE SPAT
പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടര്‍ന്നാണ് അല്‍സാരിക്കെതിരെ വെസ്റ്റ് ഇന്‍ഡീസിസ് ക്രിക്കറ്റ് ബോര്‍ഡ് നടപടി സ്വീകരിച്ചത്.
Published : Nov 8, 2024, 3:46 PM IST
ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനിടെ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ഷായി ഹോപ്പുമായി വഴക്കിട്ടതിനെ തുടർന്ന് രോഷാകുലനായി കളം വിട്ട അൽസാരി ജോസഫിനെ 2 മത്സരങ്ങളിൽ വിലക്ക്. പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടര്‍ന്നാണ് അല്‍സാരിക്കെതിരെ വെസ്റ്റ് ഇന്‍ഡീസിസ് ക്രിക്കറ്റ് ബോര്‍ഡായ ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് (സിഡബ്ല്യുഐ) നടപടി സ്വീകരിച്ചത്.
താരം തന്‍റെ തെറ്റ് സമ്മതിക്കുകയും ക്യാപ്റ്റനോടും സഹതാരങ്ങളോടും മാനേജ്‌മെന്‍റിനോടും ആരാധകരോടും ക്ഷമ ചോദിച്ചെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് പ്രസ്‌താവന ഇറക്കി. ക്യാപ്റ്റൻ ഷായ് ഹോപ്പിനോടും സഹകളിക്കാരോടും ഞാൻ വ്യക്തിപരമായി മാപ്പ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരാധകരോടും ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. ഒരു ചെറിയ തെറ്റ് വലിയ സ്വാധീനം ചെലുത്തുമെന്ന് ഞാൻ മനസ്സിലാക്കുന്നു, ആരെയെങ്കിലും നിരാശപ്പെടുത്തിയതിൽ ഞാൻ ഖേദിക്കുന്നു- അല്‍സാരി പറഞ്ഞു.
Cricket West Indies (CWI) Announces Suspension of Alzarri Joseph for Two Matches
— Windies Cricket (@windiescricket) November 7, 2024
Read More 🔽 https://t.co/9GWNkD2nnA
ഇംഗ്ലണ്ടിനെതിരായ കളിയുടെ നാലാം ഓവറിലായിരുന്നു സംഭവം. അല്‍സാരി ജോസഫിനായി ക്യാപ്റ്റന്‍ ഷായി ഹോപ്പ് തയ്യാറാക്കിയിരുന്ന ഫീല്‍ഡിങ് പൊസിഷനില്‍ വിന്‍ഡീസ് പേസര്‍ തൃപ്തനല്ലായിരുന്നു. ഓവറിലെ നാലാം പന്തിൽ താരം വിക്കറ്റ് വീഴ്ത്തി. വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിന് പകരം അല്‍സാരി ജോസഫ് ഷായ് ഹോപ്പിനോട് ദേഷ്യപ്പെടുകയാണ് ചെയ്തത്.
Alzarri Joseph - “ I have personally apologized to Captain Shai Hope, my teammates and management. I also extend my sincerest apologies to the West Indies fans I understand that even a brief lapse in judgment can have a far-reaching impact, and I deeply regret any disappointment… pic.twitter.com/IXK4K6rdMZ
— Anmar Goodridge-Boyce (@anmargboyce) November 8, 2024
രൂക്ഷമായ വാക്കുതർക്കം ഉണ്ടാവുകയും അല്‍സാരി ആരെയും അറിയിക്കാതെ ദേഷ്യത്തോടെ കളംവിട്ട് ഡ്രസ്സിങ് റൂമിലേക്ക് പോവുകയായിരുന്നു. പിന്നാലെ കുറച്ച് സമയത്തിന് ശേഷം ജോസഫ് തിരിച്ചെത്തുകയും പിന്നീട് ബൗൾ ചെയ്യുകയും ചെയ്തു. താരത്തെ രണ്ട് മത്സരങ്ങളില്‍ വിലക്കിയതിനാല്‍ ഇംഗ്ലണ്ടിനെതിരായ 5 മത്സരങ്ങളുടെ ടി20 ഐ പരമ്പരയിലെ ആദ്യ 2 മത്സരങ്ങളിൽ അല്‍സാരിക്ക് കളിക്കാനാകില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
താരത്തിന്‍റെ പെരുമാറ്റത്തില്‍ വെസ്റ്റ് ഇൻഡീസ് മുഖ്യ പരിശീലകൻ ഡാരൻ സമി നിരാശ പ്രകടിപ്പിച്ചിരുന്നു. എന്‍റെ ക്രിക്കറ്റ് മൈതാനത്ത് ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് സമി പറഞ്ഞിരുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര വെസ്റ്റ് ഇൻഡീസ് 2-1ന് സ്വന്തമാക്കി.
Also Read: ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യ പാകിസ്ഥാനിലേക്കില്ല..! മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലിൽ നടത്തിയേക്കും