'പെയ്‌ന്‍ കില്ലര്‍ കഴിച്ചില്ല, ഐശ്വര്യ റായ് മണിക്കൂറുകളോളം ആ വേദന സഹിച്ചു, മരുമകളെ കുറിച്ച് അഭിമാനം തോന്നിയ നിമിഷം':അമിതാഭ് ബച്ചന്‍ - Amitabh Bachchan praised Aishwarya - AMITABH BACHCHAN PRAISED AISHWARYA
മരുമകളെ കുറിച്ച് അഭിമാനം തോന്നിയ നിമിഷത്തെ കുറിച്ച് പറഞ്ഞ് അമിതാഭ് ബച്ചന്‍ ആരാധ്യയുടെ ജനനവുമായി ബന്ധപ്പെട്ട കാര്യമാണ് അമിതാഭ് ബച്ചന്‍ പറഞ്ഞത്.


By ETV Bharat Entertainment Team
Published : Oct 7, 2024, 3:21 PM IST
ബോളിവുഡ് താരമായ അതിമാഭ് ബച്ചന്‍റെ കുടുംബത്തെ കുറിച്ച് കഴിഞ്ഞ കുറച്ച് കാലമായി സോഷ്യല്‍ മീഡിയയിലൊക്കെ സജീവമായ ചര്‍ച്ച നടക്കുന്നുണ്ട്. പ്രത്യേകിച്ച് മകന്‍ അഭിഷേക് ബച്ചനെ കുറിച്ചും കുടുംബത്തെ കുറിച്ചുമാണ് ഈ അടക്കം പറച്ചില്‍.
2007ലാണ് അഭിഷേകിന്‍റെ ഭാര്യയായി ഐശ്വര്യ റായ് ബച്ചന്‍ കുടുംബത്തിലേക്ക് എത്തുന്നത്. 17 വര്‍ഷങ്ങള്‍ക്കിപ്പുറം അഭിഷേക് ബച്ചനും ഐശ്വര്യ റായ്‌യും വിവാഹ മോചിതരാവാന്‍ പോകുന്നുവെന്ന പ്രചാരണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.

മാത്രമല്ല ബച്ചന്‍ കുടുംബത്തോട് ഐശ്വര്യ പിണക്കമാണെന്നും പറയുന്നവരുണ്ട്. എന്നാല്‍ അടുത്തിടെ ഇക്കാര്യത്തില്‍ അഭിഷേക് വ്യക്തത വരുത്തിയിരുന്നു. എങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇത് ചൂടുള്ള ചര്‍ച്ചയായി തന്നെ തുടരുകയാണ്.
ഇപ്പോഴിതാ തന്‍റെ മരുമകളെ കുറിച്ച് അമിതാഭ് ബച്ചന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 2011 ല്‍ ഐശ്വര്യ തന്‍റെ പേരക്കുട്ടിയായ ആരാധ്യയ്‌ക്ക് ജന്മം നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അമിതാഭ് ബച്ചന്‍ പറഞ്ഞത്. ഐശ്വര്യ മകള്‍ ആരാധ്യയ്ക്ക് ജന്മം നല്‍കാനായി രണ്ട് മൂന്ന് മണിക്കൂറാണ് പ്രസവ വേദന സഹിച്ചത് എന്നാണ് അമിതാഭ് ബച്ചന്‍ പറഞ്ഞത്.

അമിതാഭ് ബച്ചന്‍റെ വാക്കുകള്‍
'ആരാധ്യ ജനിക്കുന്ന സമയത്ത് രണ്ട് മൂന്ന് മണിക്കൂർ ആണ് ഐശ്വര്യ റായ് വേദന സഹിച്ചത്. ആ വേളയിൽ വേദന സംഹാരി ഒന്നും കഴിച്ചില്ല. ആ പ്രസവ വേദന മുഴുവൻ ഐശ്വര്യ അനുഭവിച്ചു. സിസേറിയന് പകരം സാധാരണ പ്രസവം ആണ് തെരഞ്ഞെടുത്തത്.
അതിൽ ഞാൻ അഭിമാനിക്കുകയാണ്. കുഞ്ഞ് ജനിച്ചപ്പോൾ ഐശ്വര്യയെ പോലെയാണെന്നാണ് എനിക്ക് തോന്നിയത്.
മറ്റുള്ളവർക്ക് അഭിഷേകിന്‍റെയും ജയയുടെയും സാദൃശ്യമാണ് തോന്നിയത്. എന്നാൽ ആരാധ്യ ഐശ്വര്യയെ പോലെയാണ്', എന്നായിരുന്നു അമിതാഭ് ബച്ചൻ പറഞ്ഞിരുന്നത്. അമിതാഭ് ബച്ചന്‍റെ പഴയ അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
Also Read:ഐശ്വര്യയ്‌ക്ക് അപകടം സംഭവിച്ചപ്പോള്‍ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല: ഓര്‍മ പങ്കിട്ട് അമിതാഭ് ബച്ചന്‍