തലശ്ശേരിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ട്രാൻസ്ഫോർമറിൽ ഇടിച്ചു - തലശ്ശേരി
🎬 Watch Now: Feature Video

തലശ്ശേരിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ട്രാൻസ്ഫോർമറിലിടിച്ചു. പാറക്കെട്ടിൽ വൈകിട്ട് 4.15 ഓടെയായിരുന്നു അപകടം. തലശ്ശേരിയിലേക്ക് വരികയായിരുന്ന വടക്കുമ്പാട് ജനകീയം ബസാണ് അപകടത്തിൽപ്പെട്ടത്. ട്രാൻസ്ഫോമർ ഓഫ് ആയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. സ്കൂൾ കുട്ടികൾ അടക്കം അമ്പതോളം പേർ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ തലശ്ശേരിയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.