ജനജാഗ്രതാ സദസുകൾക്ക് തുടക്കം - janajagratha sadhas at malappuram
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-6079632-727-6079632-1581746577629.jpg)
മലപ്പുറം: പൗരത്വ ഭേദഗതിക്കെതിരെ മുസ്ലീം ലീഗിന്‍റെ ജനജാഗ്രതാ സദസുകൾക്ക് തുടക്കം. ഭിന്നിപ്പിക്കലിനെതിരെ ചെറുത്തുനിൽപ്പ് എന്ന മുദ്രാവാക്യവുമായി മുസ്ലിം ലീഗ് നടത്തുന്ന ജാഗ്രതാ സദസുകളാണ് മലപ്പുറം ജില്ലയിൽ തുടങ്ങിയത്. ജില്ലാതല ഉദ്ഘാടനം മലപ്പുറം നഗരസഭയിലെ താമരക്കുഴിയിൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ലക്ഷ്യമിടുന്ന രാജ്യമല്ല, സ്വാമി വിവേകാനന്ദനും ശ്രീ നാരായണ ഗുരുവും സ്വപ്നം കണ്ട രാജ്യമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.