'മരിച്ചാല്‍ സർക്കാർ ആനുകൂല്യം ലഭിക്കും' ; മകന് ഫീസടയ്‌ക്കാൻ പണമില്ല, ബസിന് മുന്നിൽ ചാടി ജീവനൊടുക്കി 46കാരി - മകന് സർക്കാർ ആനുകൂല്യം ലഭിക്കാൻ അമ്മയുടെ ആത്മഹത്യ

🎬 Watch Now: Feature Video

thumbnail

By

Published : Jul 19, 2023, 9:34 AM IST

സേലം : മകന്‍റെ കോളജ് ഫീസ് അടയ്‌ക്കാനുള്ള തുക കണ്ടെത്താൻ കഴിയാത്തതിനാൽ ബസിന് മുന്നിൽ ചാടി ജീവനൊടുക്കി 46കാരി. സേലം കലക്‌ടറേറ്റിലെ ശുചീകരണ തൊഴിലാളി പാപാപതിയാണ് സ്വകാര്യ ബസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്‌തത്. ജൂണ്‍ 28നായിരുന്നു സംഭവം.വാഹനാപകടം എന്നായിരുന്നു പൊലീസിന്‍റെ നിഗമനം. എന്നാൽ വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് ആത്മഹത്യയെന്ന വിവരം ലഭ്യമായത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.താന്‍ മരിച്ചാല്‍ മകന് സർക്കാർ ആനുകൂല്യം ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഇവർ ആത്മഹത്യ ചെയ്‌തതെന്ന് പൊലീസ് അറിയിച്ചു. ജൂൺ 28ന് സേലം കോർപറേഷന്‍റെ കീഴിലുള്ള അഗ്രഹാരത്തുവച്ചാണ് പാപാപത്തിയെ ബസ് ഇടിക്കുന്നത്. റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവെ ബസ് ഇടിച്ചതാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഇവർ സ്വമേധയാ ബസിന് മുന്നിലേക്ക് നീങ്ങുകയായിരുന്നുവെന്ന് മനസിലായത്. റോഡരികിലൂടെ നടന്നുവരുന്ന ഇവർ ബസ് വരുന്നത് കണ്ട് പെട്ടന്ന് റോഡിന് നടുവിലേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്‌തമാണ്. ഭർത്താവ് നഷ്‌ടപ്പെട്ട പാപാപതിക്ക് ഒരു മകനും മകളുമാണുള്ളത്. കോളജ് ഫീസായ 45,000 രൂപ നൽകണമെന്ന് മകനോട് കോളജ് അഡ്‌മിനിസ്‌ട്രേഷൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പണത്തിനായി പലരേയും സമീപിച്ചെങ്കിലും ആരും നല്‍കാന്‍ തയ്യാറായില്ല. ഇതോടെ ഇവർ വിഷാദാവസ്ഥയിലായി.ഇതിനിടെയാണ് ശുചീകരണ തൊഴിലാളിയായതിനാൽ താൻ അപകടത്തിൽ മരിച്ചാൽ സർക്കാർ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകും എന്ന വിവരം പാപാപതി അറിയുന്നത്. കൂടാതെ താൻ മരിച്ചാല്‍ മകന് ജോലി ലഭിക്കാൻ സാധ്യതയുണ്ടെന്നും ഇവർ മനസിലാക്കി. തുടർന്നാണ് ബസിന് മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്‌തത് - പൊലീസ് വ്യക്‌തമാക്കി. ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. പ്രശ്നങ്ങള്‍ നേരിട്ടാല്‍ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.