VN Vasavan On Sathiyamma Controversy 'പിരിച്ചുവിടൽ വിവാദം യുഡിഎഫ് നാടകം'; ആൾമാറാട്ടം നടന്നോ എന്നത് പരിശോധിക്കുമെന്ന് വിഎൻ വാസവൻ - Sathiyamma Controversy
🎬 Watch Now: Feature Video
Published : Aug 22, 2023, 10:40 PM IST
കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ (Former chief minister oommen chandy) പ്രശംസിച്ചു സംസാരിച്ചതിന് ജോലി നഷ്‌ടമായെന്ന് പരാതി ഉയര്‍ത്തിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി. ഈ വിവാദം യുഡിഎഫിന്‍റെ നാടകമാണ്. പുതുപ്പള്ളി മൃഗാശുപത്രിയിലെ (Puthuppally Veterinary Hospital) താത്‌കാലിക ജീവനക്കാരിയെ പുറത്താക്കിയെന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്നും മന്ത്രി വിഎൻ വാസവൻ (Minister vn vasavan) വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ നിർദേശപ്രകാരമാണ് കാഷ്വൽ പാർട്‌ടൈം സ്വീപ്പർമാരെ നിയമിക്കുന്നത്. കെസി ലിജിമോളെ നിയമിക്കാൻ ഐശ്വര്യ കുടുംബശ്രീ ഭാരവാഹികൾ ഫെബ്രുവരി 27നാണ് നിർദേശിച്ചത്. ഇതുപ്രകാരം അവരെ നിയമിച്ചു. അവരുടെ എസ്‌ബിഐ അക്കൗണ്ടിലേക്കാണ് പ്രതിഫലം നൽകിയത്. പരാജയ ഭീതിയിൽ യുഡിഎഫും ചില മാധ്യമങ്ങളും ഇനിയും വ്യാജവാർത്തകൾ സൃഷ്‌ടിക്കും. ഇത്തരം നിയമനകാര്യങ്ങളിൽ സർക്കാരോ എൽഡിഎഫോ ഇടപെട്ടിട്ടില്ല. ആൾമാറാട്ടം നടന്നോ എന്ന ചോദ്യത്തിന് അക്കാര്യം സർക്കാരും പൊലീസും പരിശോധിക്കുമെന്ന് മന്ത്രി വാസവന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍ വോട്ടര്‍മാരുടെ അഭിപ്രായം തേടുന്നതിനിടെയാണ് ഉമ്മന്‍ചാണ്ടിയെ പുകഴ്‌ത്തി സതിയമ്മ സംസാരിച്ചത്. ഇതേ തുടര്‍ന്നാണ് ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്നാണ് ആരോപണം.
Veterinary Hospital Employee Was Fired : ഉമ്മൻ ചാണ്ടിയെ പുകഴ്‌ത്തി ; മൃഗാശുപത്രിയിലെ താത്‌കാലിക ജീവനക്കാരിയെ പുറത്താക്കിയതായി പരാതി