തിരുവനന്തപുരം: പത്തനംതിട്ട ചുട്ടിപ്പാറ നഴ്‌സിങ് കോളേജ് വിദ്യാർഥി അമ്മു സജീവിന്‍റെ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിയുടെ ഇരുഭാഗത്തും ഇടുപ്പിലും തുടയിലുമുണ്ടായ പരിക്കുകളാണ് അമ്മു സജീവിന്‍റെ മരണകാരണമെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലച്ചോറിലും രക്തം വാർന്നിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇടുപ്പെല്ലിലെ പൊട്ടൽ കാരണവും രക്തം വാർന്നിട്ടുണ്ടെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന പോസ്‌റ്റ്‌മോർട്ടത്തിന്‍റെ റിപ്പോർട്ടിൽ വിശദീകരിക്കുന്നു. വലതു ശ്വാസകോശത്തിന് താഴെ ക്ഷതമേറ്റതായും റിപ്പോർട്ടിൽ പറയുന്നു. അമ്മു സജീവ് മരിച്ച് ഒരു മാസത്തിന് ശേഷമാണ് ഇപ്പോൾ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വരുന്നത്.
സംഭവത്തിൽ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കോളേജിലെ മൂന്ന് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ചുട്ടിപ്പാറ നഴ്‌സിങ് കോളജിലെ പ്രിൻസിപ്പലിനെയും സസ്‌പെൻഡ് ചെയ്‌തിരുന്നു.
നവംബർ 15 നായിരുന്നു അമ്മുവിന്‍റെ മരണം. മരണത്തിന് മുൻപ് സഹപാഠികൾക്കെതിരെ അമ്മു പ്രിൻസിപ്പലിന് നൽകിയ പരാതിയും പൊലീസ് കേസന്വേഷണത്തിന്‍റെ ഭാഗമാക്കിയിട്ടുണ്ട്. സംഭവത്തിൽ കേരള സർവകലാശാല വി സി മോഹൻ കുന്നുമ്മൽ നിയോഗിച്ച അന്വേഷണ സമിതിയുടെ പരിശോധനയും തുടരുകയാണ്.
Also Read: നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മുവിന്‍റെ മരണം; സഹപാഠികള്‍ കസ്റ്റഡിയില്‍, ആത്‌മഹത്യ പ്രേരണ കുറ്റം ചുമത്തും