ചങ്ങനാശേരി അതിരൂപതയ്‌ക്ക് ഇനി പുതിയ ഇടയൻ; ആർച്ച് ബിഷപ്പായി മാർ തോമസ് തറയിൽ സ്ഥാനമേറ്റു - ARCH BISHOP MAR THOMAS THARAYIL

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Oct 31, 2024, 3:06 PM IST

കോട്ടയം: ചങ്ങനാശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി മാർ തോമസ് തറയിൽ അഭിഷിക്തനായി. ചങ്ങനാശ്ശേരി മെത്രോപോലീത്തൻ പള്ളിയിൽ നടന്ന സ്ഥാനരോഹണ ശുശ്രൂഷകൾക്ക് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ ചടങ്ങിൽ സഹകാർമികരായിരുന്നു. ചങ്ങനാശേരി ആർച്ച് ബിഷപ്‌സ് ഹൗസിൽ നിന്ന് രാവിലെ 8.45ന് വിവിധ രൂപതാധ്യക്ഷന്മാരും വിശിഷ്‌ടാതിഥികളും സെന്‍റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി പാരിഷ് ഹാളിൽ എത്തിച്ചേർന്നു. അവിടെ നിന്ന് ബിഷപ്പുമാർ തിരുവസ്ത്രങ്ങളണിഞ്ഞ് പ്രദക്ഷിണമായി പ്രത്യേകം തയാറാക്കിയിരിക്കുന്ന പന്തലിലെ മദ്ബഹയിലെത്തി. തിരുക്കർമങ്ങൾക്ക് മുന്നോടിയായി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സ്വാഗതമാശംസിച്ചു. തുടർന്ന് ചാൻസലർ റവ. ഡോ. ഐസക് ആലഞ്ചേരി മാർ തോമസ് തറയിലിന്‍റെ നിയമനപത്രം വായിച്ചു. പ്രഖ്യാപനത്തെ തുടർന്ന് സ്ഥാനചിഹ്നങ്ങൾ അണിഞ്ഞ് മാർ തോമസ് തറയിലിനെ മദ്ബഹയിൽ ഉപവിഷ്‌ടനാക്കി. ആദരസൂചകമായി ദേവാലയമണികൾ മുഴക്കി. ആചാരവെടികളും ഉയർന്നു. അതിരൂപതയുടെ ഒമ്പതാമത് ബിഷപ്പും അഞ്ചാമത് ആർച്ച് ബിഷപ്പുമാണ് മാർ തോമസ് തറയിൽ. 17 വർഷം അതിരൂപതയെ നയിച്ച മാർ ജോസഫ് പെരുന്തോട്ടം വിരമിച്ചതിനെ തുടർന്നാണ് പുതിയ അധ്യക്ഷനായി മാർ തോമസ് തറയിലിനെ നിയമിച്ചത്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.