ശബരിമലയിൽ പതിനെട്ടാം പടിക്ക് താഴെയുള്ള ആൽമരത്തിന് തീപിടിച്ചു - FIRE IN SABARIMALA

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Dec 15, 2024, 7:07 PM IST

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെയുള്ള ആൽമരത്തിന് തീ പിടിച്ചു. താഴെ തിരുമുറ്റത്ത് ആഴിയോട് ചേർന്ന് നിൽക്കുന്ന ആൽ മരത്തിന്‍റെ ശിഖരത്തിനാണ് തീ പിടിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഇന്ന് (ഡിസംബർ 15) ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ആഴിയിൽ നിന്നും ആൽമരത്തിലേക്ക് തീ പടർന്ന് പിടിക്കുകയായിരുന്നു. സംഭവം കണ്ട പൊലീസും കേന്ദ്രസേന ഉദ്യോഗസ്ഥരും ചേർന്ന് ആൽമരത്തിൻ്റെ താഴെ ഉണ്ടായിരുന്ന തീർഥാടകരെ സുരക്ഷിതമായി മാറ്റി. ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങളെത്തി തീ അണയ്ക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് 15 മിനിറ്റോളം ഭക്തരെ നടപ്പന്തലിന് താഴെ തടഞ്ഞ് നിർത്തി.

അതേസമയം, മണ്ഡല മകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമലയില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വത്തിന് ഇതുവരെ 163 കോടി വരുമാനം ലഭിച്ചതായി ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് അറിയിച്ചു. 29 ദിവസം കൊണ്ട് 1,63,89,20,204 രൂപയാണ് വരുമാനമായി ലഭിച്ചതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീര്‍ഥാടനകാലത്തിന്‍റെ ആദ്യ ഒരു മാസത്തിനുള്ളില്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം ഇക്കുറി നാല് ലക്ഷത്തോളം ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.