കുവൈറ്റ്: കുവൈറ്റിന്‍റെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ 'ദ ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍ കബീര്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. കുവൈറ്റ് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സാബയാണ് മോദിക്ക് പുരസ്‌കാരം സമ്മാനിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ മോദി നടത്തിയ സേവനങ്ങള്‍ക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം സമ്മാനിച്ചതെന്ന് രാജ്യത്തിന്‍റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കുന റിപ്പോര്‍ട്ട് ചെയ്‌തു. പുരസ്‌കാരം രാജ്യത്തിന് ലഭിച്ച അംഗീകാരമാണെന്ന് നരേന്ദ്ര മോദിയും പ്രതികരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മോദിയെ തേടിയെത്തുന്ന 20 -ാമത് രാജ്യാന്തര അംഗീകാരമാണിത്. രാജ്യത്തെ തലവന്‍മാര്‍ക്കും വിദേശ പരമാധികാര രാജ്യങ്ങളിലെ തലവന്‍മാര്‍ക്കും വിദേശരാജ കുടുംബാംഗങ്ങള്‍ക്കുമാണ് സൗഹൃദത്തിന്‍റെ അടയാളമായി ഈ പുരസ്‌കാരം സമ്മാനിക്കുന്നത്. ബില്‍ ക്ലിന്‍റണ്‍, ചാള്‍സ് രാജകുമാരന്‍, ജോര്‍ജ് ബുഷ് തുടങ്ങിയവര്‍ക്കാണ് മുമ്പ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.
Excellent meeting with His Highness the Amir of Kuwait, Sheikh Meshal Al-Ahmad Al-Jaber Al Sabah.
— Narendra Modi (@narendramodi) December 22, 2024
We discussed cooperation in key sectors like pharmaceuticals, IT, FinTech, Infrastructure and security.
In line with the close ties between our nations, we have elevated our… pic.twitter.com/yjBXjZk7gd
കുവൈറ്റ് സന്ദര്‍ശനത്തിന്‍റെ രണ്ടാം ദിവസമായ ഇന്ന് മോദി കുവൈറ്റ് അമിറുമായി കൂടിക്കാഴ്‌ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം സംബന്ധിച്ചായിരുന്നു പ്രധാനമായും ചര്‍ച്ചകള്‍. സാമ്പത്തിക മേഖലയിലെ സഹകരണത്തിനാണ് പ്രധാനമായും ഊന്നല്‍ നല്‍കിയത്. അമിറുമായുള്ള കൂടിക്കാഴ്‌ച ഏറെ ഊഷ്‌മളമായിരുന്നുവെന്ന് പ്രധാനമന്ത്രി പിന്നീട് എക്‌സില്‍ കുറിച്ചു. മരുന്ന്, ഐടി, ഫിന്‍ടെക്, അടിസ്ഥാന സൗകര്യ വികസനം, സുരക്ഷ തുടങ്ങിയ മേഖലകളെക്കുറിച്ചാണ് പ്രധാനമായും തങ്ങള്‍ ചര്‍ച്ച ചെയ്‌തതെന്നും പ്രധാനമന്ത്രി കുറിച്ചു. വരും കാലങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയും മോദി പങ്കുവച്ചു.
Also Read; കുവൈറ്റിലെ ക്യാമ്പില്‍ ഇന്ത്യന്‍ തൊഴിലാളികളുമായി സംവദിച്ച് മോദി