പ്രധാനമന്ത്രി പ്രചരണത്തിനിറങ്ങിയിട്ടും പണം ഒഴുക്കിയിട്ടും ജനങ്ങൾ കോണ്‍ഗ്രസിന് ഒപ്പം നിന്നു, കർണാടകയിലേത് ചരിത്ര വിജയം: തിരുവഞ്ചൂർ - തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍

🎬 Watch Now: Feature Video

thumbnail

By

Published : May 13, 2023, 6:31 PM IST

കോട്ടയം: കർണാടകയിലേത് ചരിത്ര വിജയമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ. 10 വർഷമായി കർണാടക ഭരിച്ച ബിജെപിയെ തുച്ഛമായ സീറ്റിലേക്ക് ജനങ്ങൾ ഒതുക്കിയെന്ന് അദ്ദേഹം പറഞ്ഞു. കർണാടകയിലെ വിജയത്തിൽ ഏറ്റവും നല്ല ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് എന്നും തിരുവഞ്ചൂര്‍. 

ബിജെപിയെ എതിർക്കാൻ സിപിഎം എന്ന പ്രചരണത്തിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിലനിൽപ്പില്ലായെന്ന് കർണാടകയിലെ ഫലം വ്യക്തമാക്കി കഴിഞ്ഞിരിക്കുകയാണ്. ബിജെപി തുടരും എന്ന അവകാശവാദം പൊളിഞ്ഞു. പ്രധാനമന്ത്രി പ്രചരണത്തിനിറങ്ങിയിട്ടും പണം ഒഴുക്കിയിട്ടും ജനങ്ങൾ കോണ്‍ഗ്രസിന് ഒപ്പം നിന്നു. രാഹുല്‍ ഗാന്ധിയുടെ സമീപനമാണ് ജനങ്ങൾ ഇഷ്‌ടപ്പെട്ടത്. അതിനാൽ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് വലിയ വിജയം കർണാടക ജനത നൽകിയിരിക്കുകയാണ്.

കെസി വേണുഗോപാലിന്‍റെ തന്ത്രങ്ങൾ വിജയത്തിന് കളമൊരുക്കി. രാഹുലിനെ വേട്ടയാടി പാർലമെന്‍റ്‌ അംഗത്വം ഇല്ലാതാക്കി. അസഹിഷ്‌ണുതയുടെ സമീപനത്തെ ജനങ്ങൾ അംഗീകരിക്കുകയില്ലയെന്നതിന്‍റെ പ്രകടമായ ഉദാഹരണമാണ് കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലമെന്നും തിരുവഞ്ചൂർ കോട്ടയത്ത് പറഞ്ഞു.

Also Read: 'കര്‍ണാടകയില്‍ വെറുപ്പിന്‍റെ അങ്ങാടി അടച്ച്, സ്‌നേഹത്തിന്‍റെ കട തുറന്നു'; കോണ്‍ഗ്രസ് കുതിപ്പില്‍ രാഹുല്‍ ഗാന്ധി

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.