ഇടുക്കി: സംസ്ഥാനത്ത് വീണ്ടും സ്വർണ വിലയില്‍ വര്‍ധന. രണ്ട് ദിവസത്തിന് ശേഷമാണ് വീണ്ടും വില വർധിക്കുന്നത്. ഇന്ന് പവന് 400 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 63,520 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 7940 രൂപയായും ഉയര്‍ന്നു.
അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ നികുതി നയങ്ങൾ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവയ്‌ക്കുമെന്ന് ആശങ്ക ഉയര്‍ന്നതോടെ സ്വർണ നിക്ഷേപം ഉയര്‍ന്നു. ഇതാണ് സ്വർണ വില വര്‍ധിക്കാന്‍ കാരണം. നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായാണ് സ്വര്‍ണത്തെ കണക്കാക്കുന്നത്. അതേസമയം സംസ്ഥാനത്തെ വെള്ളി വിലയിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 107 രൂപയാണ് വില.
Also Read: ഇഞ്ചി വിലയില്‍ നേരിയ വര്‍ധന; ഇന്നത്തെ നിരക്കറിയാം വിശദമായി