കാസർകോട്: ഫുട്‌ബോളിന് പുറമെ ക്രിക്കറ്റ് പ്രേമികളുടെ നാടുകൂടിയാണ് കാസര്‍ഗോഡ്. ഇത് ലോകമെമ്പാടും സുപരിചിതമാണ്. 2010 ലാണ് കാസര്‍ഗോഡിന്‍റെ ക്രിക്കറ്റിനോടുള്ള പ്രേമം ശ്രദ്ധ നേടുന്നത്. അന്ന് മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന അനിൽ കുംബ്ലെ കാസര്‍കോട് എത്തിയിരുന്നു.
കുമ്പള ഗ്രാമപ്പഞ്ചായത്ത് നിർമിച്ച കുമ്പള ടൗണിന് സമീപമുള്ള റോഡിനു അനിൽ കുംബ്ലെയുടെ പേര് നല്‍കിയിരുന്നു. ഈ റോഡിന്‍റെ ഉദ്‌ഘാടനത്തിനായിരുന്നു 2010 ൽ അനിൽ കുംബ്ലെ ജില്ലയില്‍ എത്തിയത്. കുംബ്ലെയുടെ മാതാപിതാക്കളുടെ സ്വദേശം കൂടിയാണ് കുമ്പള. അനില്‍ കുംബ്ലെ കാസര്‍കോട് എത്തിയത് അന്ന് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോള്‍ കാസര്‍കോടുകാര്‍ക്ക് മറ്റൊരു ഇതിഹാസ താരത്തെ കൂടി നേരിട്ടു കാണാനും വരവേല്‍ക്കാനുമുള്ള ഭാഗ്യം ലഭിച്ചിരിക്കുകയാണ്. 15 വർഷത്തിന് ശേഷം മറ്റൊരു ക്രിക്കറ്റ് ഇതിഹാസം കാസർകോട് എത്തുകയാണ്. മുംബൈയിൽ ജനിച്ച ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും ഇതിഹാസതാരം സുനിൽ ഗവാസ്‌കറാണ് കാസർകോട് എത്തുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കിലോമീറ്ററുകൾ താണ്ടി അദ്ദേഹം നേരിട്ടത്താൻ പ്രധാന കാരണം സുനിൽ ഗവാസ്‌കറിനോടുള്ള കാസർകോടുകാരുടെ ആരാധന തന്നെയാണ്. 950 കിലോമീറ്റര്‍ താണ്ടിയാണ് അദ്ദേഹം ജില്ലയില്‍ എത്തുന്നത്. ഫെബ്രുവരി 21 നാണ് അദ്ദേഹം കാസർകോട് എത്തുക. വിദ്യാനഗറിൽ നിന്ന് മുനിസിപ്പൽ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് ഗവാസ്‌കറിന്‍റെ പേര് നല്‍കാൻ സർകോട് നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു.
റോഡിന്‍റെ നാമകരണം ഗവാസ്‌കര്‍ തന്നെ നേരിട്ടെത്തി നിർവഹിക്കും. ഇന്ത്യൻ ടീമിന് നൽകിയ സംഭാവനകളും ക്രിക്കറ്റിന്‍റെ വളർച്ചയ്ക്കായി നടത്തിയ സേവനങ്ങളും പരിഗണിച്ചാണ് വിദ്യാനഗർ മുതൽ സ്റ്റേഡിയം വരെയുള്ള റോഡിന് ഗവാസ്‌കറിന്‍റെ പേര് നൽകാൻ കാസർകോട് നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചത്.

എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ.യുടെ ആവശ്യപ്രകാരമാണ് നഗരസഭാ കൗൺസിൽ യോഗത്തിന്‍റെ അജണ്ടയിൽ ഉൾപ്പെടുത്തി ഗവാസ്‌കറിനു കാസർകോട്ട് സ്വീകരണം ഒരുക്കാനും സ്റ്റേഡിയം റോഡിന് അദ്ദേഹത്തിന്‍റെ പേര് നൽകാനും തീരുമാനിച്ചത്. കൗൺസിൽ ഏകകണ്‌ഠമായാണ് തീരുമാനം അംഗീകരിച്ചത്.
ഗവാസ്‌കറുടെ ഉറ്റ സുഹൃത്തും കണ്ണൂർ വിമാനത്താവള അതോറിറ്റി ഡയറക്‌ടര്‍ ബോർഡ് അംഗവുമായ ഖാദർ തെരുവത്ത് മുഖാന്തരമാണ് ഗവാസ്‌കറെ കാസർകോട് എത്തിക്കുന്നത്. 1983-ൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ച് ഇന്ത്യ ആദ്യമായി ലോകകപ്പ് നേടുമ്പോൾ ഓപ്പണിങ് ബാറ്ററായി ടീമിലുണ്ടായിരുന്നു രാജ്യത്തെ എക്കാലത്തെയും മികച്ച ക്രിക്കറ്റർമാരിലൊരാളായ ഗവാസ്‌കര്‍.
Also Read: എന്തുകൊണ്ട് ആര്‍സിബി കോലിയെ ക്യാപ്റ്റനാക്കിയില്ല?; കാരണമിതെന്ന് സഞ്ജയ് മഞ്ജരേക്കര്‍