'POLICE എന്നതിന് പകരം POILCE'; അക്ഷരം ഒന്ന് പിഴച്ചു; ഉദ്യോഗസ്ഥരെ ട്രോളികൊന്ന് യൂത്ത് കോണ്‍ഗ്രസ്

🎬 Watch Now: Feature Video

thumbnail

എറണാകുളം: കൊച്ചിയില്‍ POLICE എന്നതിന് പകരം POlLCE എന്നെഴുതിയ വാഹനത്തിന് നേരെ കൂക്കി വിളിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കമ്മിഷണര്‍ ഓഫിസിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ചിനിടെയാണ് സംഭവം. മാര്‍ച്ചിനിടെ എത്തിയ വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞ് നിര്‍ത്തുകയും സ്‌പെല്ലിങ് വായിച്ച് കൂക്കി വിളിക്കുകയുമായിരുന്നു. ഇത് 'പോലീസല്ല പൊയ്‌ലേസാണെന്നും പ്രവര്‍ത്തകര്‍ പരിഹസിച്ചു. സംഭവത്തെ തുടര്‍ന്ന് ജനക്കൂട്ടത്തിനിടയില്‍ നിന്നും പൊലീസ് വാഹനം പാടുപ്പെട്ടാണ് കടത്തി കൊണ്ടുപോയത് (Spelling Mistake In Police Vehicle). പൊലീസ് ജീപ്പിലെ അക്ഷര തെറ്റ് അടക്കം വ്യക്തമായി കാണുന്ന വാഹനത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കമ്മിഷണര്‍ ഓഫിസിലേക്കുള്ള പ്രവര്‍ത്തകരുടെ മാര്‍ച്ച് അവസാനിപ്പിച്ച് പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകുന്നതിനിടെയാണ് വാഹനത്തിലെ അക്ഷര തെറ്റ് പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടത് (Youth Congress Protest In Ernakulam). അക്ഷര തെറ്റ് എങ്ങനെ വന്നുവെന്ന ചോദ്യത്തിന് പനങ്ങാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഇടയ്‌ക്ക് ജീപ്പിലെ പേര് മാറ്റി ഒട്ടിക്കാറുണ്ടെന്നാണ് മറുപടി. സംഗതി എന്തായാലും അക്ഷര തെറ്റ് വരുത്തിയ പൊലീസുകാര്‍ക്ക് പണി കിട്ടുമെന്നുറപ്പാണ്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.