'ഇസ്രയേലിനെ ന്യായീകരിച്ചിട്ടില്ല, താന്‍ എപ്പോഴും പലസ്‌തീനിനൊപ്പം': ശശി തരൂര്‍ - ശശി തരൂർ എംപി
🎬 Watch Now: Feature Video
Published : Nov 23, 2023, 9:13 PM IST
കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ പലസ്‌തീന്‍ വിരുദ്ധ പ്രസംഗം നടത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. അന്ന് താന്‍ പറഞ്ഞത് പലസ്‌തീന്‍ ജനതയ്‌ക്കൊപ്പമാണെന്നാണ്. ഇസ്രയേലിന് അനുകൂലമായി ഒരിടത്തും സംസാരിച്ചിട്ടില്ലെന്നും എംപി പറഞ്ഞു. കോണ്‍ഗ്രസ് കോഴിക്കോട് നടത്തിയ പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു മത വിഷയമായി കാണരുതെന്നാണ് താന്‍ പറഞ്ഞത്. കോൺഗ്രസ് പാർട്ടിയുടെ നിലപാട് തന്നെയാണ് തന്‍റെയും നിലപാട്. എന്നാൽ ചിലർ അതിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. യുദ്ധം നടക്കുമ്പോൾ സാധാരണക്കാരെ കൊല്ലുന്നത് മനുഷ്യത്വ രഹിതമാണെന്നും ശശി തരൂർ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളെ ബാധിക്കുന്ന വിഷയമാണിത്. 48 മാധ്യമ പ്രവർത്തകരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. എല്ലാവരും ആവശ്യപ്പെടുന്നത് ബോംബ് ആക്രമണം നിർത്തണമെന്നാണ്. ഒന്നര മാസമായി ഇസ്രായേൽ ഗാസയിൽ ആക്രമണം തുടരുകയാണ്. ആശുപത്രികളില്‍ ഉൾപ്പെടെ ബോംബിട്ട് ജനങ്ങളെ കൊല്ലുകയാണെന്നും അദ്ദേഹം പറഞ്ഞു. തത്‌കാലം 4 ദിവസത്തെ വെടി നിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തീരുന്നതല്ല ഈ യുദ്ധം. ലോകം ഒറ്റക്കെട്ടായി ശാന്തിയ്‌ക്കും സമാധനത്തിന് വേണ്ടി ഒന്നിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.