sandalwood tree smuggling| തിരുവനന്തപുരം നഗരത്തിൽ ചന്ദന മരം മുറിച്ച് വിൽപ്പന; 3 പ്രതികൾ അറസ്റ്റിൽ - ചന്ദനമരം മുറിച്ച വിൽപ്പന

🎬 Watch Now: Feature Video

thumbnail

By

Published : Jul 29, 2023, 7:56 PM IST

തിരുവനന്തപുരം : തിരുവനന്തപുരം സിറ്റിയിൽ വിവിധ സ്ഥലങ്ങളിൽ ചന്ദന മരങ്ങൾ മുറിച്ചു വിറ്റ കേസിലെ പ്രതികൾ പിടിയിൽ. ടാഗോർ തിയേറ്റർ, വഴുതക്കാട് മുനിസിപ്പൽ ഹൗസിങ് കോളനി എന്നിവിടങ്ങളിൽ നിന്നും ഫോർട്ട്‌ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗണപതി ക്ഷേത്രത്തിന് സമീപത്ത് നിന്നുമാണ് ചന്ദന മരം ഇവർ മുറിച്ച് വിറ്റത്. പ്രധാന പ്രതിയും പേയാട് സ്വദേശിയുമായ ജോണി, ഹരി, വിജയകുമാർ എന്നിവരാണ് പിടിയിലായത്. ചന്ദന മരം മുറിച്ച് വിൽക്കാൻ ഇവർ ഉപയോഗിച്ച വാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവരിൽ വിജയകുമാർ നേരത്തെ ചന്ദനമരം മുറിച്ചു വിറ്റ കേസിൽ ഫോറസ്റ്റിന്‍റെ കേസുകളിൽ പ്രതിയാണ്. മ്യൂസിയം പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘത്തിലേ ഷാഡോ പൊലീസാണ് പ്രതികളെ പിടികൂടിയത്. വഞ്ചിയൂർ കോടതി വളപ്പിൽ നിന്നും പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്നും ചന്ദന മരം മുറിച്ച കേസിൽ ഇവർ പ്രതിയാണോയെന്ന് പൊലീസ് സംശയിക്കുന്നു. എന്നാൽ നിലവിൽ ഇതിന് തെളിവുകൾ ഇല്ല. കൂടുതൽ ചോദ്യം ചെയ്‌ത ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളുവെന്നും കാന്‍റോൺമെന്‍റ് അസിസ്റ്റന്‍റ് കമ്മിഷണർ സ്റ്റുവർട്ട് കീലർ പറഞ്ഞു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.