ബെംഗളൂരു: മുൻ ഗോവ എംഎൽഎ ലാവൂ മംലെദാർ (69) കുഴഞ്ഞുവീണു മരിച്ചു. ലാവൂ സഞ്ചരിച്ച കാർ ഓട്ടോറിക്ഷയിൽ ഇടിച്ചുകയറിയതിന് പിന്നാലെ ഓട്ടോ ഡ്രൈവർ ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെ കുഴഞ്ഞ് വീണ് മരിച്ചു.
ഇന്ന് ഉച്ചയ്‌ക്ക് 1.30 ഓടെയാണ് സംഭവം. ബെലഗാവി ഖദേബസാറിലെ ശ്രീനിവാസ് ലോഡ്‌ജിന് മുന്നിലായിരുന്നു സംഘർഷം ഉണ്ടാകുന്നത്. ശ്രീനിവാസ് ലോഡ്‌ജിലേക്ക് പോകുന്ന വഴിയിൽവച്ച് എംഎൽഎയുടെ കാർ ഓട്ടോയിലേക്ക് ഇടിച്ചു കയറി. പിന്നീട് ഇത് സംബന്ധിച്ച് വാക്ക് തർക്കം ഉടലെടുത്തു. ലാവൂ ഓട്ടോ ഡ്രൈവറെ മുഖത്തടിച്ചതിന് പിന്നാലെ തർക്കം രൂക്ഷമാവുകയായിരുന്നു. ഡ്രൈവർ തിരിച്ചും ലാവൂവിൻ്റെ മുഖത്തടിച്ചു. ചുറ്റുമുള്ള ആളുകൾ ഇടപെട്ട് ഡ്രൈവറെ തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും അയാൾ വീണ്ടും എംഎൽഎയെ അടിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുടർന്ന് ലോഡ്‌ജിലേക്ക് കയറിപ്പോയ എംഎൽഎ പടികൾ കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ലോഡ്‌ജിലെ ജീവനക്കാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിന് പിന്നാലെ പ്രതിയെ ഉടൻ തന്നെ പൊലീസ് അറസ്റ്റ് ചെയ്‌തു.
മംലെദാർ ലാവൂ 2012-2017 കാലയളവിൽ ഗോവയിലെ പോണ്ട മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയായിരുന്നു.
Also Read: കാണിക്കവഞ്ചിയിൽ 58.7 കിലോഗ്രാം ഒപിയം; ഭക്തര്‍ ദൈവത്തിന് നൽകിയ കാണിക്ക പിടിച്ചെടുത്ത് എൻസിബി