Prakash Raj On Manipur Violence : 'മണിപ്പൂരിൽ ഏറ്റവും കഷ്‌ടത അനുഭവിക്കേണ്ടിവരുന്നത് സ്ത്രീകളും കുട്ടികളും': പ്രകാശ് രാജ്
🎬 Watch Now: Feature Video
Published : Sep 11, 2023, 7:09 AM IST
കോട്ടയം : ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രത്തെയോ ഒരു നേതാവിനെയോ കണ്ണുമടച്ച് വിശ്വസിക്കുന്ന സമൂഹം നാശത്തിന്‍റെ വക്കിലേക്കാണ് എത്തുന്നത് എന്ന് നടൻ പ്രകാശ് രാജ് (Prakash Raj). നമ്മുടെ രാജ്യത്തും ഇന്ന് ഇതേ അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് ഡിസി ബുക്‌സിന്‍റെ സുവർണ ജൂബിലി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു (DC Kizhakkemuri Memorial lecture) അദ്ദേഹം. മണിപ്പൂരിൽ ഏറ്റവും കൂടുതൽ കഷ്‌ടത അനുഭവിക്കേണ്ടിവരുന്നത് സ്ത്രീകളും കുട്ടികളും ഭാവി തലമുറയുമാണ് (Prakash Raj On Manipur Violence). എന്ത് നേട്ടമാണ് ഈ കലാപം കൊണ്ടുണ്ടാകുക. 15 ഉം 17 ഉം വയസ് പ്രായമുള്ള ആൺകുട്ടികൾ മാരകായുധങ്ങളുമായി തെരുവിലിറങ്ങിയപ്പോൾ തനിക്ക് ഹൃദയവേദനയുണ്ടായി. തൊഴിലില്ലായ്‌മ (Unemployment in India) രാജ്യത്തെ എത്രമാത്രം ദ്രോഹിക്കുന്നുണ്ടെന്ന് തനിക്ക് മനസിലാക്കാൻ കഴിഞ്ഞുവെന്നും പ്രകാശ് രാജ് പറഞ്ഞു. ഡിസി ബുക്‌സിന്‍റെ സുവർണ ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് 'ഭാവിയുടെ പുനർവിഭാവനം' എന്ന വിഷയത്തിൽ 25-ാമത് ഡിസി കിഴക്കെമുറി സ്‌മാരകപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എഴുത്തുകാരായ സക്കറിയ, കെ ആർ മീര, മനോജ് കുറൂർ, എസ് ഹരീഷ്, ഉണ്ണി ആർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ച വാർഷിക സമ്മേളനത്തിന്‍റെ ഉദ്ഘാടനവും ഡി സി പ്രസാധന മ്യൂസിയത്തിന്‍റെ ലോഗോ പ്രകാശനവും മന്ത്രി വി എൻ വാസവൻ നിർവഹിച്ചു.