ETV Bharat / automobile-and-gadgets

ഒറ്റ ചാർജിൽ 153 കിലോമീറ്റർ, വില 1.20 ലക്ഷം രൂപ: ചേതക് 35 സീരീസ് ഇന്ത്യൻ വിപണിയിൽ - BAJAJ CHETAK 35 SERIES

ചേതക് 35 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു. വിലയും ഫീച്ചറുകളും അറിയാം.

BAJAJ CHETAK 35 SERIES PRICE  BAJAJ CHETAK 35 BOOKING  ബജാജ് ചേതക് 35 സീരീസ്  BAJAJ ELECTRIC BIKE
Bajaj Chetak (Credit: Bajaj Auto)
author img

By ETV Bharat Tech Team

Published : Dec 22, 2024, 5:05 PM IST

ഹൈദരാബാദ്: ബജാജ് ഓട്ടോ ലിമിറ്റഡ് തങ്ങളുടെ ഇലക്‌ട്രിക് ബൈക്കായ ചേതക് 35 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു. ചേതക് 3501, ചേതക് 3502, ചേതക് 3503 എന്നീ മോഡലുകളാണ് 35 സീരീസിൽ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി ഫീച്ചറുകളുമായാണ് കമ്പനി പുതിയ സീരീസ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ചേതക് 35 സീരീസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനിലോ ഇന്ത്യയിലെ 200 അംഗീകൃത ബജാജ് ഡീലർഷിപ്പുകൾ വഴി ബുക്ക് ചെയ്യാനാകും.

ചേതക് 3502 മോഡലിന് 1.20 ലക്ഷം രൂപയും 3501 മോഡലിന് 1.27 ലക്ഷം രൂപയുമാണ് വില. 3503 മോഡലിന്‍റെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 4.2 കിലോ വാട്ടിന്‍റെ ​​ഇലക്ട്രിക് മോട്ടോറാണ് ചേതക് 35 സീരീസിൽ നൽകിയിരിക്കുന്നത്. ഇതിന് 5.6 ബിഎച്ച്‌പി പവർ ഉത്പാദിപ്പിക്കാനാകും. മണിക്കൂറിൽ 73 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിനാകും. ഇക്കോ, സ്‌പോർട്ട് എന്നിങ്ങനെ രണ്ട് റൈഡിങ് മോഡുകളിൽ ചേതക് 35 സീരീസ് ലഭ്യമാകും.

പ്രത്യേക ഫീച്ചറുകൾ:

പുതിയ ഇലക്‌ട്രിക് സ്‌കൂട്ടർ അതിൻ്റെ മുൻ മോഡലിനേക്കാൾ ഭാരം കുറഞ്ഞതാണ്. ചേതക് 35 സീരീസിൽ ബാറ്ററിയെ സംരക്ഷിക്കുന്നതിനായി ബാറ്ററി പാക്കിന് ചുറ്റും കൂടുതൽ മെറ്റൽ ഷീറ്റുകൾ കൊണ്ട് ആവരണം നൽകിയിട്ടുണ്ട്. മുൻ മോഡലുകളേക്കാൾ കൂടുതൽ നീളമുള്ള സീറ്റുകളാണ് 35 സീരീസിൽ നൽകിയിരിക്കുന്നത്. 725 എംഎം നീളമുള്ള സീറ്റാണ് നൽകിയിരിക്കുന്നത്. പുതിയ മോഡലിന് മുൻ മോഡലുകളേക്കാൾ 80 എംഎം നീളം അധികമാണ്. സർക്യൂട്ട് സുരക്ഷയ്ക്കായി പുതിയ ഐഫ്യൂസും ഇലക്ട്രിക് മോട്ടോറിനും കൺട്രോളറുകൾക്കുമായി പുതിയ കൂളിങ് ലേഔട്ടും നൽകിയിട്ടുണ്ട്.

ടോപ്പ്-സ്പെക്ക് വേരിയൻ്റായ ചേതക് 3501ൽ ടിഎഫ്‌ടി ടച്ച്‌സ്‌ക്രീൻ പാനലുള്ള സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, മ്യൂസിക് കൺട്രോൾ, ഇൻ്റഗ്രേറ്റഡ് മാപ്പുകൾ, ജിയോഫെൻസിങ് തുടങ്ങിയവ ഫീച്ചർ ചെയ്യുന്നുണ്ട്. പുതിയ കളർ ഓപ്‌ഷനുകളും 35 സീരീസിൽ ലഭ്യമാണ്. വാഹനത്തിന് ഒരൊറ്റ ചാർജിൽ 153 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 950W ചാർജറിൻ്റെ സഹായത്തോടെ 3 മണിക്കൂറിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ചാർജും ലഭിക്കും. 35 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജും ചേതക് 35 സീരീസിൽ ലഭ്യമാവും.

Also Read:

2024ൽ പുറത്തിറക്കിയ പത്ത് മികച്ച എസ്‌യുവികൾ: വിലയും സവിശേഷതകളും, വിശദമായി അറിയാം

400 കിലോ മീറ്ററിലധികം റേഞ്ച്: 2024ൽ പുറത്തിറക്കിയ പത്ത് മികച്ച ഇലക്ട്രിക് കാറുകൾ

മഹീന്ദ്രയുടെ പുതിയ ഇലക്‌ട്രിക് എസ്‌യുവികൾ കണ്ട് അതിശയന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി: വൈറൽ വീഡിയോ

കിടിലൻ ലുക്കിൽ കിയ സിറോസ്: ആറ് വേരിയന്‍റുകളും ഫീച്ചറുകളും

കാർ വാങ്ങുന്നെങ്കിൽ പെട്ടന്നായിക്കോളൂ...ജനുവരി മുതൽ വില കൂട്ടുമെന്ന് പ്രമുഖ കമ്പനികൾ; ഏതെല്ലാം കാറുകൾക്ക് വില കൂടും?

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.